യുഎഇയിൽ റോഡരികിൽ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ; മാതാപിതാക്കൾക്കായി അന്വേഷണം
യുഎഇയിലെ അൽ ഖസാമിയ മേഖലയിലെ റോഡരികിൽ ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ. ഈ മസം 6-നാണ് കുട്ടിയെ മുനിസിപ്പൽ തൊഴിലാളികളിലൊരാൾ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന വലിയ പെട്ടിക്കരികെ സ്ട്രോളറിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. മാലിന്യം നീക്കാനെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻ തന്നെ തൊഴിലാളി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് പട്രോൾ വാഹവും ആംബുലൻസും സ്ഥലത്തെത്തി കുഞ്ഞിനെ ഉടൻ തന്നെ അൽ ഖാസിമി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ഏകദേശം എട്ടുമാസം പ്രായമുണ്ടെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)