Posted By user Posted On

ഗള്‍ഫില്‍ വീട്ട് ജോലിക്ക് ആളെ വേണം; മാസം 7 ലക്ഷം ശമ്പളം, ഞെട്ടിയോ എങ്കില്‍ സത്യമാ: ഉത്തരവാദിത്തങ്ങള്‍ ഇങ്ങനെ, അറിയാം…

യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുജോലിക്ക് നില്‍ക്കുന്ന നിരവധി മലയളികളുണ്ട്. ഭക്ഷണവും താമസവും ഫ്രീയായി ലഭിക്കുമെങ്കിലും മറ്റ് ജോലികളെ അപക്ഷിച്ച് വീടുജോലികള്‍ക്ക് ശമ്പളം കുറവായിരിക്കും. എന്നാല്‍ യുഎഇയിലെ പ്രമുഖ കുടുംബങ്ങൾക്കായി ഗാർഹിക ജോലികൾക്ക് ജീവനക്കാരെ നിയമിക്കുന്ന ദുബായ് ആസ്ഥാനമായ റോയൽ മൈസൺ എന്ന റിക്രൂട്ട്മെന്റ് ഏജൻസി പുറത്തവിട്ടിരിക്കുന്ന ഒരു പരസ്യം ഇപ്പോള്‍ ലോകത്താകമാനം ചർച്ചയായി മാറിയിരിക്കുകയാണ്. അബുദാബിയിലും ദുബായിലുമുള്ള വിഐപി ക്ലയന്റുകൾക്കായി രണ്ട് ഫുൾ-ടൈം ഹൗസ് മാനേജർമാരെ ആവശ്യമുണ്ടെന്നും ഇവർക്ക് മാസം 30000 ദിർഹം ശമ്പളമായി നല്‍കുമെന്നുമാണ് പരസ്യം. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ മാസം 7 ലക്ഷം രൂപ. പല മിഡ്-ലെവൽ ടെക്, ഫിനാൻസ് പ്രൊഫഷണലുകളുടെ വരുമാനത്തേക്കാൾ വളരെ കൂടുതലായുള്ള ഈ ശമ്പളം തന്നെയാണ് സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാ വിഷയം.

ഉന്നത കുടുംബങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ മേൽനോട്ടം വഹിക്കുന്ന ഉത്തരവാദിത്വമുള്ള ജോലിക്കാരെയാണ് കമ്പനി തേടുന്നത്. വീട്ടിലെ മറ്റ് ജീവനക്കാരുടെ മേൽനോട്ടം വഹിക്കുക, ബജറ്റ് കൈകാര്യം ചെയ്യുക, അറ്റകുറ്റപ്പണികൾ സമയത്തിന് പൂർത്തിയാക്കുക, കുടുംബാംഗങ്ങള്‍ക്കും വീട്ടിലേക്ക് വരുന്ന മറ്റുള്ളവർക്കും ഉയർന്ന നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുക എന്നിവയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവരുടെ പ്രധാന ചുമതലകൾ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

ക്ലയന്റുകൾ, കുടുംബങ്ങളോടൊപ്പം ജീവിക്കുന്ന പ്രമുഖ വ്യവസായികളാണെന്നും, സെലിബ്രിറ്റികളല്ലെന്നും ഏജൻസി വെളിപ്പെടുത്തി. അപേക്ഷകർക്ക് മികച്ച വിദ്യഭ്യാസവും മറ്റ് ഉന്നത യോഗ്യതകളും ഉണ്ടായിരിക്കണം. ‘ഞങ്ങളുടെ ടീമിൽ ചേരാൻ വൈദഗ്ധ്യമുള്ള ഫുൾ-ടൈം ഹൗസ് മാനേജർമാരെ തേടുന്നു. ഈ ജോലിക്ക് മാസം 30,000 ദിർഹം എന്ന ആകർഷകമായ ശമ്പളം ലഭിക്കും.’ റോയൽ മൈസൺ തങ്ങളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.

View this post on Instagram

A post shared by Royal Maison – Domestic Staffing & Private Recruitment Boutique (@royalmaisondubai)

ലക്ഷക്കണക്കിന് വ്യൂസ് നേടിയ ഈ പോസ്റ്റില്‍ തന്നെ ജോലി ഉയർന്ന ജീവിതനിലവാരം ആഗ്രഹിക്കുന്നവർക്കുള്ള അവസരമാണെന്നും വ്യക്തമാക്കുന്നു. അതേസമയം,’ 30000 ദിർഹം ശമ്പളമോ? എന്റെ ജോലി ഉപേക്ഷിച്ച് ഇപ്പോൾ ദുബായിലേക്ക് പോകുന്നു, ഇന്ത്യയിൽ എന്റെ ഒരു വർഷത്തെ ശമ്പളം ഒരു മാസം കൊണ്ട് സമ്പാദിക്കാം, ഞാൻ റെഡിയാണ്, ഇത് ശരിക്കും ഒരു സ്വപ്ന ജോലിയാണ്, പക്ഷേ എനിക്ക് വീട് നോക്കാനുള്ള ക്ഷമയുണ്ടോ എന്നാണ് സംശയം’ എന്നിങ്ങനെ പോകുന്നു പോസ്റ്റിന് അടിയിലെ കമന്റുകള്‍

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version