യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിൽ ഖബറടക്കി
ഹൃദയാഘാതത്തെ തുടർന്ന് അബൂദബിയിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കി. കണ്ണൂർ നാറാത്ത് പുല്ലൂപ്പി സ്വദേശി കെ.വി. ശാക്കിറാണ് (38) മരിച്ചത്. അബൂദബി കെ.എം.സി.സി കെയർ അംഗമായിരുന്നു. പിതാവ്: നാസർ. മാതാവ്: ഖദീജ. ദാലിൽ സ്വദേശിനി റുക്സാനയാണ് ഭാര്യ. മെഹ്വിഷ് ഫാത്തിമ, ശയാൻ ശാക്കിർ എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നിടുവാട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് അടക്കം ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)