ഖത്തറില്‍ നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ ജുഡീഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതില്‍ നടപടി. സംഭവത്തില്‍ അന്വേഷണം ആരംഭിക്കാന്‍ അറ്റോര്‍ണി ജനറല്‍ ഡോ. ഇസ്സ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി ഉത്തരവിട്ടു. വീഡിയോ നിര്‍മ്മിച്ച വ്യക്തിയെക്കുറിച്ച് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ പ്രസ്താവനയില്‍ പറഞ്ഞു
വീഡിയോയില്‍ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണവും നിയമനടപടികളും പൂര്‍ത്തിയാകുന്നതുവരെ വീഡിയോ നിര്‍മിച്ച വ്യക്തിയുടെ കസ്റ്റഡി തുടരും. ഇത്തരത്തില്‍ നിയമ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ നിര്‍മിക്കുന്നതും പ്രചരിപ്പിക്കുന്നതും രാജ്യത്തെ പീനല്‍ കോഡ്- സൈബര്‍ കുറ്റകൃത്യ നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)