ഗൾഫിൽ മലയാളി നഴ്സിംഗ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സിംഗ് ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരെയാണ് അബ്ബാസിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിലെ കല ഓഫീസിന് സമീപത്തെ താമസ സ്ഥലത്താണ് ഇന്നലെ രാവിലെ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സൂരജ് ആരോഗ്യ മന്ത്രാലയത്തിലും ബിൻസി പ്രതിരോധ മന്ത്രാലയത്തിലും സ്റ്റാഫ് നഴ്സുമാരായി ജോലി ചെയ്തുവരികയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
*ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം* *അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ* https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)