വിമാനത്തിന് അടിയന്തര ലാൻഡിങ്; ‘ഭക്ഷണവും വെള്ളവുമില്ല, യാത്ര തുടരുന്ന കാര്യത്തില്‍ വ്യക്തതയില്ല’: എയര്‍പോര്‍ട്ടില്‍ ‘കുടുങ്ങി’ യാത്രക്കാര്‍
മസ്കത്ത് ∙ മധുരയില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാര്‍ മൂലം മസ്കത്തില് അടിയന്തരമായി ഇറക്കി. യാത്രക്കാര്‍ നിലവില്‍ മസ്കത്ത് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30ന് മധുരയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം മൂന്നരയോടെ മസ്കത്ത് എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും യാത്ര തുടരുന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത തരുന്നില്ലെന്നും യാത്രക്കാര്‍ പറയുന്നു. മസ്കത്തില് നിന്ന് സ്പൈസ് ജെറ്റ് വിമാന സര്‍വീസുകള്‍ ലഭ്യമല്ലാത്തതും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)