
പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു; വിട പറഞ്ഞത് കോഴിക്കോട് സ്വദേശി
ദോഹ ∙ കോഴിക്കോട് ജില്ലയിലെ നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി ചേണിക്കണ്ടി അബ്ദുൽ മജീദ് (50) ഖത്തറിൽ അന്തരിച്ചു. ദോഹ റൊട്ടാന റസ്റ്ററന്റിൽ ജീവനക്കാരനായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. ഉമ്മ ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ , ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തർ എയർവേസിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)