ഖത്തറിൽ വൻ ലഹരി വേട്ട; പിടികൂടിയത് 16 കിലോ ഹഷീഷ്
ദോഹ: ലഹരി ഏജന്റിനെ പിന്തുടർന്ന് സിനിമാ സ്റ്റൈലിൽ ഒരു ലഹരി വേട്ട. ഖത്തർ ആഭ്യന്തര മന്ത്രാലയം സമൂഹ മാധ്യമ പേജിലൂടെയാണ് 16 കിലോ വരുന്ന ഹഷീഷ് മയക്കുമരുന്ന് വേട്ടയുടെ ദൃശ്യങ്ങൾ പങ്കുവെച്ചത്.
ജനറൽ ഡയറക്ട്രേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ, സുരക്ഷാ സേനയുടെ സഹായത്തോടെയായിരുന്നു ഇയാളെ പിന്തുടർന്ന് വലയിലാക്കിയത്. കുറ്റവാളിക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)