ഇനിയും തണുക്കും; ഖത്തറിൽ അടുത്ത ആഴ്ച മുതൽ കാറ്റ് കനക്കും
ദോഹ ∙ ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില ഗണ്യമായി കുറയും. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് കാരണം. അടുത്ത ആഴ്ചയിലുടനീളം സമാന കാലാവസ്ഥ തുടരും.താപനില കുറയുന്നത് തണുപ്പ് കൂട്ടും. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരും. പൊടിക്കാറ്റിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കടൽ തിരമാല 3 മുതൽ 6 അടി വരെ ഉയരത്തിലെത്തും. ചില സമയങ്ങളിൽ 14 അടി ഉയരും. രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അപ്ഡേറ്റുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും അധികൃതർ നിർദേശിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)