Posted By user Posted On

പത്ത് ലക്ഷം രൂപയ്ക്ക് ഭർത്താവിന്റെ വൃക്ക വിറ്റു; പണവുമായി കാമുകനൊപ്പം ഒളിച്ചോടി ഭാര്യ 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 10 ലക്ഷം രൂപയ്ക്ക് കിഡ്നി വിൽക്കാൻ ഭർത്താവിനെ നിർബന്ധിച്ച യുവതി പണം ലഭിച്ച ശേശേഷം കാമുകനുമായി ഒളിച്ചോടി. ഹൗറ ജില്ലയിലെ സങ്ക്രെയിലിലാണ് സംഭവം. ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു യുവാവ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിക്കുന്നത്. പത്ത് വയസുകാരിയായ മകളുടെ പഠനത്തിനും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൗറ സ്വദേശികളായ ദമ്പതികൾ ഉപഭോക്താവിനെ തിരഞ്ഞത് ഒരു വർഷത്തോളമാണ്.
നീണ്ട കാലത്തിനെ തിരച്ചിലിനൊടുവിൽ മൂന്ന് മാസങ്ങൾക്ക് മുൻപാണ് തങ്ങൾക്ക് യോജിച്ച ഉപഭോക്താവിനെ ദമ്പതികൾക്ക് ലഭിച്ചത്. ശസ്ത്രക്രിയയും ചികിത്സയും പൂർത്തിയായ യുവാവ് കുടുംബത്തെ ഭദ്രമാക്കിയെന്ന് വിശ്വസിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. വൃക്ക വിറ്റ് ലഭിച്ച പത്തു ലക്ഷം രൂപയുമായി ഭാര്യ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി. സംഭവമറിഞ്ഞ് ഭർത്താവും മകളും ഭർതൃപിതാവും മാതാവും യുവതിയെ കാണാനെത്തിയെങ്കിലും അവരോട് പ്രതികരിക്കാതെ യുവതി മുഖം തിരിക്കുകയായിരുന്നു. തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താല്പര്യമെന്നും വിവാഹമോചനത്തിനുള്ള നോട്ടീസ് വൈകാതെ അയയ്ക്കുമെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.
രാജ്യത്ത് അവയവ വില്പനയ്ക്ക് 1994 മുതൽക്കേ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കെഡാവർ ദാതാക്കളുടെ കുറവും ആരോ​ഗ്യ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ ഒത്തുകളിയുമെല്ലാം മൂലം ഇന്ത്യയിൽ ഇപ്പോഴും ഇത്തരം അവയവ കച്ചവടങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *