ഹൃദയാഘാതം: ഖത്തർ കെഎംസിസി നേതാവ് അൻവർ ബാബുവിന്റെ മകൻ ദോഹയിൽ മരിച്ചു
ദോഹ ∙ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റും കലാസാംസ്കാരിക പ്രവർത്തകനുമായ കോഴിക്കോട് വടകര സ്വദേശി അന്‍വര്‍ ബാബുവിന്റെ മകന്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ വൈകിട്ട് ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ റോസ്മിയയും മക്കളും അടുത്തയാഴ്ച ഖത്തറിലേക്ക് വരാനിരിക്കുകയായിരുന്നു. മാതാവ് ശരീഫ അൻവർ ബാബു. മക്കള്‍ സൈനബ്, തമീം. സോഹദരങ്ങള്‍: ഷിയാസ്, ഷാമില്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)