സുഡാനിലേക്ക് ദുരിതാശ്വാസ സഹായങ്ങളുമായി ഖത്തർ
ദോഹ: ഭക്ഷ്യവസ്തുക്കളും താമസ സൗകര്യങ്ങളും ഉൾപ്പെടെ 27 ടൺ ദുരിതാശ്വാസ വസ്തുക്കളും വഹിച്ച് ഖത്തരി സായുധസേനയുടെ രണ്ട് വിമാനങ്ങൾ പോർട്ട് ഓഫ് സുഡാനിലെത്തി. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് എന്നിവയുടെ നേതൃത്വത്തിലാണ് ആഭ്യന്തര യുദ്ധത്തിന്റെ ദുരിതം പേറുന്ന സുഡാനിലെ ജനങ്ങൾക്ക് സഹായ വസ്തുക്കളെത്തിച്ചത്. 2023 മേയിൽ ആരംഭിച്ച ആഭ്യന്തര സംഘർഷത്തിനു പിന്നാലെ തുടങ്ങിയ എയർ ബ്രിഡ്ജിന്റെ ഭാഗമായാണ് ഖത്തറിന്റെ സഹായം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)