ജീവിത നിലവാര സൂചികയിൽ മികച്ച പ്രകടനവുമായി ഖത്തർ
ദോഹ: സ്വദേശികളും താമസക്കാരും ഉൾപ്പെടെ ജനങ്ങളുടെ ജീവിത നിലവാര സൂചികയിൽ മികച്ച പ്രകടനവുമായി ഖത്തർ. ഓണ്‍ലൈന്‍ ഡേറ്റാബേസ് സ്ഥാപനമായ നംബയോ തയാറാക്കിയ പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തര്‍ പതിനേഴാം സ്ഥാനത്തെത്തി.
ഏഷ്യയില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും വിവിധ തലങ്ങളിൽ ജീവിത നിലവാര സൂചികകളെ അടിസ്ഥാനമാക്കിയാണ് നംബയോ പട്ടിക തയാറാക്കിയത്. 182.9 പോയന്റ് സ്വന്തമാക്കിയാണ് ഖത്തര്‍ 17ാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം 169.77 പോയന്റും പത്തൊമ്പതാം സ്ഥാനവുമാണ് ഉണ്ടായിരുന്നത്.
വാങ്ങൽ ശേഷി, മലിനീകരണ തോത്, താമസച്ചെലവ്, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യ മേഖലയുടെ ഗുണനിലവാരം, കാലാവസ്ഥ, പൊതുഗതാഗതം ഉൾപ്പെടെ യാത്രാ സൗകര്യം തുടങ്ങിയവയാണ് ജീവിത നിലവാരം കണക്കാക്കാനുള്ള പ്രധാന മാനദണ്ഡങ്ങള്‍. ലക്സംബര്‍ഗാണ് പട്ടികയില്‍ ഒന്നാമത്.
നെതര്‍ലൻഡ്സ്, ഡെന്മാര്ക് എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഏഷ്യയില്‍ ഒമാനും ജപ്പാനുമാണ് ഖത്തറിന് മുന്നിലുള്ളത്. അതേ സമയം ബ്രിട്ടണ്, ഫ്രാന്‍സ്, കാനഡ, ഇറ്റലി, അയര്‍ലന്‍ഡ്, സ്പെയിന്, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടിക പ്രകാരം ജീവിത നിലവാരത്തില്‍ ഖത്തറിനേക്കാള്‍ പിന്നിലാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)