ഖത്തറില്‍ ഇന്ധനവിലയിൽ മാറ്റമില്ല
ദോഹ: ഖത്തർ എനർജി ജൂലൈ മാസത്തെ ഇന്ധനവില പുറത്തുവിട്ടു. 2016ലാണ് ഊർജ-വ്യവസായ മന്ത്രാലയം രാജ്യാന്തര വിപണി നിലവാരം കൂടി പരിഗണിച്ച് എണ്ണ വില നിശ്ചയിക്കാൻ തീരുമാനിച്ചത്. 2017സെപ്റ്റംബർ മുതൽ ഖത്തർ എനർജി പ്രതിമാസം എണ്ണ വില പ്രഖ്യാപിക്കുന്നെങ്കിലും ആറുമാസമായി വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമാകും ജൂലൈയിലെ വില.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)