ഖത്തറിൽ ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം ഈ മാസം 30ന് തുടങ്ങും
ദോഹ ∙ ഇന്ത്യയുടെ വ്യത്യസ്ത ഇനങ്ങളിലുള്ള മാമ്പഴങ്ങളുമായി സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാംഗോ പ്രദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമാകും. ദോഹയിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് ഈ മാസം 30ന് ആരംഭിക്കുന്ന മാമ്പഴ പ്രദര്‍ശനം ജൂണ്‍ 8 വരെ നീളും. സൂഖിലെ ഈസ്റ്റേണ്‍ സ്ക്വയറില്‍ വൈകിട്ട് 4.00 മുതല്‍ രാത്രി 9.00 വരെയാണ് പ്രദര്‍ശനം. അല്‍ഫോന്‍സ, നീലം, കേസര്‍, ലംഗ്ര, ഹിമസാഗര്‍, സിന്ദൂര തുടങ്ങി ഇന്ത്യയുടെ വ്യത്യസ്ത ഇനങ്ങളിലുള്ള സ്വാദൂറും മാമ്പഴങ്ങള്‍ മാത്രമല്ല മാമ്പഴങ്ങള്‍ കൊണ്ടുള്ള ഐസ്ക്രീം, ഹല്‍വ തുടങ്ങി രുചിയേറും വിഭവങ്ങളും കഴിക്കാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)