ഖത്തറിലെ ഇന്ത്യൻ എംബസി സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് മെയ് 24ന്
ദോഹ : ഐസിബിഎഫുമായി സഹകരിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് മെയ് 24 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലെ കോർ ബേ റെസിഡൻസിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസി സേവനങ്ങൾ എന്നിവയ്ക്ക് ക്യാമ്പിൽ സൗകര്യമൊരുക്കും. വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കും. സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ കോപ്പികൾ കയ്യിൽ കരുതണമെന്നും ഐസിബിഎഫ് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)