ഗാസക്ക് സഹായമൊരുക്കാൻ തത്സമയ ചാരിറ്റി ലേലം നടത്തി ഖത്തർ മ്യൂസിയംസ്
ദോഹ:യുദ്ധ ദുരിതത്തിലുള്ള ഗസയെ പിന്തുണക്കാനും സഹായത്തിനുമായി ഖത്തറിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ (എംഐഎ) ‘ആർട്ട് ഫോർ പീസ്’ എന്ന പേരിൽ തത്സമയ ചാരിറ്റി ലേലം സംഘടിപ്പിച്ചു. ഖത്തർ മ്യൂസിയംസ് (കൃഎം), അൽബാഹി ഓക്ഷൻ ഹൗസ്, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (ക്യൂആർസിഎസ്) എന്നിവയുടെ സഹകരണത്തോടെയാണ് ലേലം സംഘടിപ്പിച്ചത്. ലേലത്തിൽ പങ്കെടുത്തവർക്ക് ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള വസ്തുക്കൾ സ്വന്തമാക്കാനവസരം ലഭിച്ചു.
“അൽബാഹി ലേല ഹൗസ്, ഖത്തർ റെഡ് ക്രസന്റ്റ് സൊസൈറ്റി ഫോർ ആർട്ട് എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)