ഖത്തറിൽ ക്രൂസ് സീസണിന് സമാപനം; ഇത്തവണ റെക്കോഡ് സഞ്ചാരികൾ
ദോഹ: സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ് വർധനയോടെ 2023-24 ക്രൂസ് സീസണിന് സമാപനമായി. മുൻ വർഷത്തേക്കാൾ 38 ശതമാനമാണ് ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിലെ വർധനയെന്ന് എംവാനി ഖത്തർ സമൂഹ മാധ്യമ പേജിലൂടെ അറിയിച്ചു. 3.78 ലക്ഷം സഞ്ചാരികളാണ് 73ഓളം ആഡംബര കപ്പലുകളിലായി ഇത്തവണ ദോഹ തീരമണഞ്ഞത്. മിഡിലീസ്റ്റിൽ ക്രൂസ് വിനോദസഞ്ചാരത്തില്‍ പ്രധാന കേന്ദ്രമായി ദോഹ മാറുന്നതിന്റെ സൂചനയായാണ് ഈ കുതിപ്പിനെ വിലയിരുത്തുന്നത്. ലോകത്തെ പ്രമുഖ ആഢംബര കപ്പലുകളുടെയെല്ലാം ലക്ഷ്യകേന്ദ്രങ്ങളില്‍ ഒന്നായി ഖത്തറുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)