Posted By user Posted On

ആം​ബു​ല​ൻ​സും മ​രു​ന്നും സു​ഡാ​നി​ലേ​ക്ക് എത്തി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യി സു​ഡാ​നി​ലേ​ക്ക് മ​രു​ന്നും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ളെ​ത്തി​ച്ച് ഖ​ത്ത​ർ. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ സാ​യു​ധ​സേ​ന വി​മാ​നം 25 ട​ൺ വ​സ്തു​ക്ക​ളെ​ത്തി​ച്ച​ത്. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ൾ, മ​രു​ന്ന്, ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ​യാ​ണ് ഖ​ത്ത​ർ ഫ​ണ്ട് ഫോ​ർ ഡെ​വ​ല​പ്​​മെ​ന്റ്, ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ച​ത്. ഇ​തോ​ടെ, 18 വി​മാ​ന​ങ്ങ​ളി​ലാ​യി 555 ട​ൺ ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ ഖ​ത്ത​ർ സു​ഡാ​നി​ലെ​ത്തി​ച്ചു ക​ഴി​ഞ്ഞു. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *