ഏഷ്യൻ സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ തിരിച്ചെത്തി
ദോഹ: മൂന്ന് ദിവസം നീണ്ട ഏഷ്യൻ സന്ദർശനം പൂർത്തിയാക്കി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി തിരിച്ചെത്തി. നേപ്പാൾ സന്ദർശിച്ച ആദ്യ അറബ് നേതാവായ അമീറിന് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് അമീർ നേപ്പാളിലെത്തിയത്.
രാജ്യത്തെത്തിയ ആദ്യ അറബ് നേതാവിന് ഊഷ്മളമായ വരവേൽപ്പാണ് നേപ്പാൾ ഒരുക്കിയത്. അമീറിന്റെ സന്ദർശനം പ്രമാണിച്ച് ചൊവ്വാഴ്ച രാജ്യത്ത് പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)