Posted By Editor Editor Posted On

2022 ഖത്തർ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് ഏറ്റവും മികച്ച കായിക ഇവന്റിനുള്ള പുരസ്കാരം

കഴിഞ്ഞ വർഷത്തെ ആഗോള തലത്തിൽ വച്ച് ഏറ്റവും മികച്ച കായിക ഇവന്റിനുള്ള സ്വർണ മെഡൽ ഫിഫ ലോകകപ്പ് ഖത്തർ 2022 വിന്റെ ഉദ്ഘാടന ചടങ്ങിന്.
24 രാജ്യങ്ങളിൽ നിന്നുള്ള 333 ഇവന്റുകളിൽ നിന്നാണ് ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് സ്വർണം നേടിയത്. മികച്ച ക്രിയേറ്റീവ് ഇൻസ്റ്റലേഷനുള്ള പുരസ്‌കാരം ലോകകപ്പിനിടെ ശ്രദ്ധേയ വിനോദ കേന്ദ്രമായി മാറിയ ലുസെയ്ൽ ബൊളെവാർഡിന്റെ പ്രധാന ഐക്കൺ ആയ തിമിംഗല സ്രാവ് അൽ നിഹെമിനുമാണ്. മധ്യപൂർവദേശത്തെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനം എക്കാലത്തെയും അവിസ്മരണീയ ചടങ്ങ് ആയാണ് ഫുട്‌ബോൾ ലോകം വിലയിരുത്തിയത്. പരിസ്ഥിതി സംരക്ഷണത്തിലുള്ള ഖത്തറിന്റെ താൽപര്യത്തിന്റെയും പ്രതിബദ്ധതയുടെയും പ്രതീകമായാണ് ലോകകപ്പിന്റെ മികച്ച പശ്ചാത്തലമായി ലുസെയ്ൽ ബൊളെവാർഡിൽ തിമിംഗല സ്രാവിന്റെ ഇൻസ്റ്റലേഷൻ നടത്തിയത്. മർകോ ബലിക് ആണ് ക്രിയേറ്റർ. കായിക, ഇവന്റ് മേഖലകളിൽ ലോകത്തെ മികച്ച സർഗ പ്രതിഭകളെ ആദരിക്കുന്ന ബീവേൾഡ് ഫെസ്റ്റിവലിന്റേതാണ് പുരസ്‌കാരം.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *