 
						നിക്ഷേപകർക്ക് ആശ്വാസം! ഖത്തർ സെൻട്രൽ ബാങ്ക് നിരക്ക് കുറച്ചു; കൂടുതൽ അറിയാം
രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തി ഖത്തർ സെൻട്രൽ ബാങ്ക് (QCB) പലിശനിരക്കുകളിൽ കുറവ് പ്രഖ്യാപിച്ചു. നിക്ഷേപം, വായ്പ, റീപർച്ചേസ് (Repo) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിലെ നിരക്കുകളിൽ 25 ബേസിസ് പോയിന്റ് കുറവാണ് ബാങ്ക് നടപ്പിലാക്കിയത്.
ക്യു.സി.ബി.യുടെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെ പുറത്തിറക്കിയ അറിയിപ്പിനുസരിച്ച്, ഡെപ്പോസിറ്റ് നിരക്ക് (QCBDR) 25 ബേസിസ് പോയിന്റ് കുറച്ച് 4.10 ശതമാനമായും, വായ്പാ നിരക്ക് (QCBLR) 4.60 ശതമാനമായും, റീപർച്ചേസ് നിരക്ക് (QCB Repo Rate) 4.35 ശതമാനമായും തിരുത്തി. സാമ്പത്തിക വളർച്ചയും ധനവിപണിയിലെ നിലനില്പും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിൽ നവംബര്‍ നാലിന് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരേണ്ട; പഠനം ഓണ്‍ലൈനില്‍
ഖത്തറിലെ എല്ലാ സ്‌കൂളുകളും നവംബര്‍ 4-ന് ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറും എന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു. ഖത്തറിലുടനീളമുള്ള സര്‍ക്കാര്‍ സ്‌കൂളുകളിലെയും സ്വകാര്യ സ്‌കൂളുകളിലെയും എല്ലാ ക്ലാസുകളും 2025 നവംബര്‍ 4 ചൊവ്വാഴ്ച റിമോട്ട് രീതിയില്‍ നടത്താനാണ് മന്ത്രാലയം തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
ആ ദിവസം അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫും ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. അംഗീകൃത ഷെഡ്യൂളുകള്‍ പ്രകാരം ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക.
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 (2nd World Summit for Social Development) നെ മുന്‍നിര്‍ത്തിയാണ് ഈ നടപടി. അതിനാല്‍ നവംബര്‍ 4-ന് എല്ലാ സ്‌കൂളുകളും ഓഫ്‌ലൈനായി പ്രവര്‍ത്തിക്കില്ല എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
നോര്‍ക്ക കെയര്‍ എന്‍റോൾമെന്‍റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പ്രവാസി മലയാളികള്‍ക്ക് ലഭിക്കുക സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്
പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്‍റെ എന്‍റോള്‍മെന്റ് ഒക്ടോബര്‍ 31 ന് രാത്രി 12 മണിവരെ തുടരും. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേര്‍ ഇതിനകം എന്‍റോള്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി അല്ലെങ്കില്‍ എന്‍.ആര്‍.കെ ഐഡി കാര്‍ഡ് ഉള്ള പ്രവാസി കേരളീയര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാം. www.norkaroots.kerala.gov.in എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിലാണ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്. 25 വയസില്‍ താഴെ പ്രായമുള്ള ഓരോ അധിക കുട്ടിക്കും ₹4,130 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്) ₹8,101 രൂപയാണ് നിരക്ക്.
പദ്ധതിയിലൂടെ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അംഗങ്ങളാകുന്നവര്‍ക്ക് കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ പരിരക്ഷ ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും രാജ്യത്തെ 18,000-ത്തോളം ആശുപത്രികളും വഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രധാന ആകർഷണം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
 
		 
		 
		 
		 
		
Comments (0)