
അവധി യാത്രകള്‍ കൂടുതല്‍ ഈസിയാക്കാം; അബു സംറ യാത്രയ്ക്ക് മെട്രാഷ് വഴി പ്രീ-രജിസ്ട്രേഷന്
ദോഹ: ഖത്തറില്‍ അബു സംറ അതിര്‍ത്തിയിലൂടെ യാത്രയ്ക്ക് പ്രീ-രജിസ്ട്രേഷന് അവസരം. സൗദി അറേബ്യയിലേക്ക് അബു സംറ അതിര്‍ത്തി കടന്നുള്ള യാത്രയ്ക്ക് മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. രാജ്യത്തെ പൗരന്മാര്ക്കും താമസക്കാര്‍ക്കും അവരുടെ യാത്ര എളുപ്പത്തിലും സൗകര്യപ്രദമായും ആസൂത്രണം ചെയ്യാന്‍ ഇതിലൂടെ കഴിയും. നേരത്തെയുള്ള യാത്രകള്‍ അവലോകനം ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും, നേരത്തേയുള്ള യാത്രകള്‍ക്ക് വീണ്ടും അപ്ലൈ ചെയ്യല്‍, ജിസിസി പൗരന്മാരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും ഉള്‍പ്പെടെയുള്ള യാത്രക്കാരെ ചേര്‍ക്കുക തുടങ്ങിയ നിരവധി പുതിയ സേവനങ്ങളും മെട്രാഷിലൂടെ ഇപ്പോള്‍ കഴിയും.
ഖത്തരികളായ വാഹന ഉടമകള്‍ക്ക് അവരുടെ മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. സ്വന്തമായി യാത്ര ചെയ്യുകയാണെങ്കിലും ഡ്രൈവറുടെ പേരില്‍ എക്സിറ്റ് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും, വാഹനം ഓടിക്കാന്‍ മറ്റാരെയെങ്കിലും ഏര്പ്പെടുത്തിയിരുന്നാലും സേവനം ഉപയോഗിക്കാം.
മെട്രാഷിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഘട്ടങ്ങള്‍:
- മെട്രാഷ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യുക,
- തുടര്‍ന്ന് ‘ട്രാവല്‍’ വിന്‍ഡോ തിരഞ്ഞെടുക്കുക.
- ആവശ്യാനുസരണം എക്സിറ്റ് അല്ലെങ്കില്‍ എന്‍ട്രി തിരഞ്ഞെടുക്കുക,
- അതിര്‍ത്തി ക്രോസിംഗിലേക്ക് എത്തിച്ചേരാന്‍ കണക്കാക്കിയ സമയവും നല്‍കുക.
- വാഹനത്തിന്റെ തരം തിരഞ്ഞെടുക്കുക, തുടര്‍ന്ന് കൂടെ യാത്രയ്ക്കുള്ള ആളുകളുടെ വിവരങ്ങള്‍ നല്‍കുക.
- രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ കണ്ഫര്മേഷന് മെസേജ് ലഭിക്കും.
ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍, യാത്രക്കാര്‍, സന്ദര്‍ശകര്‍ എന്നിവരെ അവരുടെ ഐഡി അല്ലെങ്കില്‍ പാസ്പോര്‍ട്ട് നമ്പര്‍ ഉപയോഗിച്ച് ചേര്‍ക്കാന്‍ കഴിയും. പാസ്പോര്‍ട്ട് വിവരങ്ങള്‍ പകര്‍ത്തുന്നത് ആപ്ലിക്കേഷനില്‍ ഒരു ഡോക്യുമെന്റ് റീഡര്‍ ഉണ്ട്. അത് ഉപയോഗിക്കാം. ഉപയോക്താക്കള്‍ക്ക് രജിസ്ട്രേഷന് എഡിറ്റ് ചെയ്യാനും യാത്രക്കാരെയോ ഡ്രൈവര്‍മാരെയോ പുതുതായി ചേര്‍ക്കുകയും ഡിലീറ്റ് ചെയ്യുകയും ചെയ്യാം. ഖത്തരി ഇതര വാഹനമുള്ള സന്ദര്‍ശകര്‍ക്ക് ഹയ്യ പ്ലാറ്റ്ഫോം/ആപ്ലിക്കേഷന്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ
Comments (0)