
ഖത്തറില്‍ നിയമവിരുദ്ധമായി വളര്‍ത്തുമൃഗങ്ങളെ കച്ചവടം നടത്തിയവര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി വളര്‍ത്തുമൃഗങ്ങളെ കച്ചവടം നടത്തിയവര്‍ക്കെതിരെ നടപടിയുമായി അധികൃതര്‍. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് (MECC) കീഴിലെ വന്യജീവി വികസന വകുപ്പിന്റെതാണ് നടപടി. വന്യമൃഗങ്ങളെയും സസ്യങ്ങളെയും വില്‍ക്കുന്ന കടകളില്‍ അധികൃതര്‍ പരിശോധനകള്‍ നടത്തി.
വന്യജീവി വ്യാപാരം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. വന്യജീവികളെ പ്രദര്‍ശിപ്പിക്കുന്നതിനോ വില്‍ക്കുന്നതിനോ ആവശ്യമായ അനുമതികള്‍ ഈ സ്ഥാപനങ്ങള്‍ കൃത്യമായി ഉറപ്പാക്കിയിരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJ
Comments (0)