പ്രവാസികൾക്കും ആശ്വാസം! നിർത്തിവെച്ച വിമാനങ്ങൾ തിരിച്ചെത്തുന്നു; 2027ൽ ദുബായിലേക്ക് വീണ്ടും വൻ സർവീസ് നിര

ദുബായിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും സജീവമാകുന്നു. നിർത്തിവെച്ച സർവീസുകൾ 2027ന്റെ തുടക്കത്തോടെ പൂർണതോതിൽ പുനരാരംഭിക്കാനുള്ള നീക്കങ്ങളുമായി ദുബായ് എയർപോർട്ട്സ് രംഗത്ത്. ഇതിനായി വിവിധ വിദേശ വിമാനക്കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. ചില കമ്പനികൾ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. ദുബായിലേക്കുള്ള യാത്രക്കാരുടെ വലിയ ആവശ്യം അവഗണിച്ച് വിമാനക്കമ്പനികൾക്ക് അധികകാലം മാറിനിൽക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ആഴ്ചകളിലെ ടിക്കറ്റ് ബുക്കിങ്ങുകളിൽ വലിയ വർധനയുണ്ടെന്നും ഈ സാഹചര്യം പ്രയോജനപ്പെടുത്താൻ കൂടുതൽ കമ്പനികൾ വൈകാതെ തിരിച്ചെത്തുമെന്നും അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു. ഭൂരിഭാഗം വിദേശ വിമാനക്കമ്പനികളും അടുത്ത വർഷം ആദ്യത്തോടെ ദുബായിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.

മാസങ്ങൾ നീണ്ട ഇടവേളയ്ക്കുശേഷം ബ്രിട്ടീഷ് എയർവേയ്‌സ്, ലുഫ്താൻസ, റോയൽ എയർ മറോക്ക്, സൺ എക്സ്പ്രസ്, സെബു പസഫിക്, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഇതിനകം സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, മേഖലയിലെ സംഘർഷസാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് എയർലൈൻസ് ഉൾപ്പെടെയുള്ള ചില കമ്പനികൾ സർവീസ് പുനരാരംഭിക്കുന്നത് അടുത്ത വർഷത്തേക്ക് മാറ്റിയിരിക്കുകയാണ്.

നേരത്തെ 101 രാജ്യങ്ങളിലെ 235 വിമാനത്താവളങ്ങളിലേക്ക് 57 വിമാനക്കമ്പനികളാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി സർവീസ് നടത്തിയിരുന്നത്. കോവിഡിന് ശേഷമുണ്ടായതുപോലെ അതിവേഗത്തിലുള്ള തിരിച്ചുവരവാണ് ദുബായിലെ വ്യോമയാന മേഖല ലക്ഷ്യമിടുന്നത്. ദുബായ് ഇക്കോണമി ആൻഡ് ടൂറിസം സിറ്റി ബ്രീഫിങ്ങിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2026 സെപ്റ്റംബറിലെ വിമാന സീറ്റ് ശേഷി 83 ലക്ഷമായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിലെ ശേഷിയുടെ 80 ശതമാനത്തിലധികമാണിത്. അന്താരാഷ്ട്ര വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായാണ് ഈ വളർച്ച വിലയിരുത്തപ്പെടുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version