ചിത്രങ്ങളും വിഡിയോകളും പകർത്തരുത്; യുഎഇയിൽ ഇന്ന് വൻ സുരക്ഷാ നീക്കം; ഏഴ് എമിറേറ്റുകളിലും മോക് ഡ്രിൽ, താമസക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!

യുഎഇയുടെ 55-ാമത് ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്തെ ഏഴ് എമിറേറ്റുകളിലും വൻ സുരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. നവംബർ 25 ബുധനാഴ്ചയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി മോക് ഡ്രിൽ നടത്തുന്നത്. ‘എക്സർസൈസ് ഇത്തിഹാദ് 55’ എന്ന് പേരിട്ടിരിക്കുന്ന പരിശീലനത്തിലൂടെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സുരക്ഷാ സേനകളുടെ തയ്യാറെടുപ്പും ഏകോപനവും വിലയിരുത്തും. പരിശീലനത്തിന്റെ ഭാഗമായി വിവിധ സുരക്ഷാ വിഭാഗങ്ങളുടെ ഫീൽഡ് നീക്കങ്ങളും അടിയന്തര പ്രതികരണ നടപടികളും ഉണ്ടാകും. എന്നാൽ പരിശീലനം നടക്കുന്ന കൃത്യമായ സ്ഥലവും സമയവും അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിനാൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷാ വാഹനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം വർധിക്കാൻ സാധ്യതയുണ്ട്.

മോക് ഡ്രിൽ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ സുരക്ഷിതമായ അകലം പാലിക്കണം. പരിശീലനത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തരുത്. സുരക്ഷാ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ വഴിയൊരുക്കുകയും പൊലീസ് ഉദ്യോഗസ്ഥരുടെയും അധികൃതരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും വേണം. ഇതൊരു യഥാർഥ അടിയന്തര സാഹചര്യമല്ലെന്നും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള പരിശീലനം മാത്രമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വലിയ ജനക്കൂട്ടം എത്തുന്ന ആഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കാനും അപ്രതീക്ഷിത സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനും ഫെഡറൽ, പ്രാദേശിക സുരക്ഷാ വിഭാഗങ്ങളെ സജ്ജമാക്കുകയാണ് ലക്ഷ്യം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy