‘നമ്പർ വൺ’ ആയി കുവൈത്ത്; ലോകത്തെ പ്രമുഖ മാളുകളെ പിന്നിലാക്കി ദി അവന്യൂ

ആഗോള ഷോപ്പിംഗ് ഭൂപടത്തിൽ കുവൈത്തിന് തിളക്കമാർന്ന നേട്ടം. 2026ലെ ലോകത്തിലെ മികച്ച ഷോപ്പിംഗ് മാളുകളുടെ പട്ടികയിൽ കുവൈത്തിലെ ദി അവന്യൂസ് ഒന്നാം സ്ഥാനത്തെത്തി. ‘സീസിയാസ്റ്റാറ്റ്സ്’ പുറത്തിറക്കിയ ആഗോള റാങ്കിംഗിലാണ് കുവൈത്തിന്റെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ദി അവന്യൂസ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. യുഎഇ, ഇറ്റലി, ഇന്തോനേഷ്യ, ബ്രസീൽ, കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്ത ഷോപ്പിംഗ് കേന്ദ്രങ്ങളെ മറികടന്നാണ് ഈ നേട്ടം.

ദുബായിലെ മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് ഹിൽസ് മാൾ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങൾ ഉൾപ്പെടെ യൂറോപ്പിലെയും ലാറ്റിൻ അമേരിക്കയിലെയും ശ്രദ്ധേയമായ മാളുകളെയും പിന്നിലാക്കിയാണ് ദി അവന്യൂസ് ആഗോള പട്ടികയിൽ ഒന്നാമതെത്തിയത്.

ഷോപ്പിങ്ങിനൊപ്പം ഭക്ഷണം, വിനോദം, ജീവിതശൈലി അനുഭവങ്ങൾ എന്നിവയും ഒരേ ഇടത്ത് ഒരുക്കുന്ന ദി അവന്യൂസ് കുവൈത്തിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിലൊന്നാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഒരുക്കുന്നതിൽ കുവൈറ്റ് കൈവരിച്ച മുന്നേറ്റത്തിന്റെ പ്രതിഫലനമായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.

2026ലെ ലോകത്തെ മികച്ച 10 ഷോപ്പിംഗ് മാളുകൾ

  1. ദി അവന്യൂസ് – കുവൈത്ത്
  2. ഗ്രാൻഡ് ഇന്തോനേഷ്യ – ഇന്തോനേഷ്യ
  3. ബാരാഷോപ്പിംഗ് – ബ്രസീൽ
  4. എൽ ടെസോറോ പാർക്ക് കൊമേഴ്‌സ്യൽ – കൊളംബിയ
  5. ഗാലേറിയ വിറ്റോറിയോ ഇമ്മാനുവേൽ II – ഇറ്റലി
  6. അൻഡാരെസ് ഷോപ്പിംഗ് മാൾ – മെക്സിക്കോ
  7. ദുബായ് ഹിൽസ് മാൾ – യുഎഇ
  8. സാൽവഡോർ ഷോപ്പിംഗ് – ബ്രസീൽ
  9. മാൾ ഓഫ് ദി എമിറേറ്റ്സ് – യുഎഇ
  10. ലാ സെറെസുവേല മാൾ – കൊളംബിയ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഷോപ്പിംഗ് കേന്ദ്രങ്ങൾ മത്സരിച്ച പട്ടികയിൽ കുവൈത്തിന്റെ ദി അവന്യൂസ് ഒന്നാമതെത്തിയത് രാജ്യത്തിന്റെ റീട്ടെയിൽ, വിനോദ മേഖലയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയ്ക്കും പുതിയ അംഗീകാരമായി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version