കുവൈത്തിൽ ലഹരിവേട്ട; നാല് പ്രവാസികൾ പിടിയിൽ, വൻതോതിൽ ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു

കുവൈത്തിൽ വിവിധ കേസുകളിലായി മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള നാല് പ്രവാസികൾ അറസ്റ്റിൽ. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായത്. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

മൂന്ന് വ്യത്യസ്ത കേസുകളിലായി നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ നിന്ന് മൂന്ന് കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 250 ഗ്രാം ഹാഷിഷ്, ലഹരി രാസവസ്തുക്കൾ പുരട്ടിയ 109 കടലാസുകൾ, മൂന്ന് ഡിജിറ്റൽ ത്രാസുകൾഎന്നിവ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേപ്പാൾ സ്വദേശിയായ ഒരാൾ മയക്കുമരുന്ന് കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു ആദ്യ നടപടി. ക്രിസ്റ്റൽ മെത്ത് വാങ്ങാനെന്ന വ്യാജേന ഇയാളുമായി ബന്ധപ്പെടുകയും, മയക്കുമരുന്ന് കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിൽപ്പനയും വിതരണവും നടത്തുന്ന ലഹരി ശൃംഖലയിൽ ഇയാൾക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ താമസസ്ഥലത്തുനിന്ന് മറ്റൊരു കൂട്ടാളിയെയും പിടികൂടി. മറ്റ് കേസുകളിലും നടത്തിയ അന്വേഷണത്തിലാണ് ശേഷിക്കുന്ന പ്രതികൾ അറസ്റ്റിലായത്. പിടിയിലായവരെയും പിടിച്ചെടുത്ത മയക്കുമരുന്നുകളും അനുബന്ധ വസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. കേസുകളിൽ അന്വേഷണം തുടരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version