യുഎഇ ദേശീയദിനത്തിന് അഞ്ച് ദിവസം അടിച്ചുപൊളിക്കാം; ഈ എമിറേറ്സിലെ സർക്കാർ ജീവനക്കാർക്ക് നീണ്ട അവധി, സ്വകാര്യ മേഖലയ്ക്കും പ്രഖ്യാപനം

യുഎഇ ദേശീയദിനമായ ‘ഈദ് അൽ ഇത്തിഹാദ്’ ആഘോഷങ്ങൾക്ക് മുന്നോടിയായി റാസൽഖൈമയിലെ സർക്കാർ ജീവനക്കാർക്ക് തുടർച്ചയായി അഞ്ച് ദിവസത്തെ അവധി. എമിറേറ്റിലെ ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റാണ് അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഡിസംബർ 2, 3, 4 തീയതികളിലാണ് സർക്കാർ ജീവനക്കാർക്ക് അവധി അനുവദിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ശനി, ഞായർ വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ അഞ്ച് ദിവസം തുടർച്ചയായി വിശ്രമിക്കാം. ഡിസംബർ 7 തിങ്കളാഴ്ച സർക്കാർ ഓഫീസുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കും.

പൊതു-സ്വകാര്യ മേഖലകളിലെ അവധി ഇങ്ങനെ:

പൊതുമേഖല: യുഎഇയിലെ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡിസംബർ 2, 3, 4 തീയതികളിൽ മൂന്ന് ദിവസത്തെ ദേശീയദിന അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ വാരാന്ത്യ അവധിയുള്ളവർക്ക് ഇതോടെ അഞ്ച് ദിവസത്തെ ഇടവേള ലഭിക്കും. ഡിസംബർ 7ന് ഓഫീസുകൾ തുറക്കും.

സ്വകാര്യ മേഖല: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഡിസംബർ 2, 3 തീയതികളിൽ രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് അനുവദിച്ചിരിക്കുന്നത്. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version