ഉന്നത വിദ്യാഭ്യാസത്തിന് കൈത്താങ്ങ്; നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Norka Roots Director’s Scholarship; സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത പഠനത്തിന് ധനസഹായം നൽകുന്ന ‘നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്‌കോളർഷിപ്പിന്’ അപേക്ഷ ക്ഷണിച്ചു. 2026-27 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലും റെഗുലറായി പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പ്രധാന യോഗ്യതാ മാനദണ്ഡങ്ങൾ

അപേക്ഷകരുടെ മാതാപിതാക്കൾ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത പ്രവാസി കേരളീയരോ തിരികെയെത്തിയ പ്രവാസികളോ ആയിരിക്കണം.

  • കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കവിയരുത്.
  • പഠിക്കുന്ന കോഴ്‌സിന് വേണ്ട നിശ്ചിത യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
  • കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനവുമായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റായ www.scholarship.norkaroots.org സന്ദർശിച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version