യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ദുബായിൽ നാളെ 7 മണിക്കൂർ ഗതാഗത നിയന്ത്രണം; മെട്രോ സർവീസിലും മാറ്റം

Dubai road closures; ‘ദുബൈ ഫിറ്റ്‌നസ് ചലഞ്ചി’ന്റെ ഭാഗമായുള്ള ‘ദുബൈ റൺ 2026’ ഞായറാഴ്ച (നവംബർ 22) നടക്കുന്നതിനാൽ നഗരത്തിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. പുലർച്ചെ മൂന്ന് മണി മുതൽ രാവിലെ 10 മണി വരെയാണ് നിയന്ത്രണം. വാഹനയാത്രക്കാർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഞായറാഴ്ച പുലർച്ചെ മുതൽ താഴെ പറയുന്ന പാതകളിൽ ഗതാഗതം അനുവദിക്കില്ല.

  • ശൈഖ് സായിദ് റോഡ്: ട്രേഡ് സെന്റർ ജങ്ഷൻ മുതൽ അൽ സഫ പാലം വരെ.
  • ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്: അഡ്രസ് ഹോട്ടൽ മുതൽ ഫാഷൻ പാർക്കിങ് വരെ.
  • ലോവർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്: ശൈഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ഭാഗം.
  • അൽ സുകൂക്ക് സ്ട്രീറ്റ്: ശൈഖ് സായിദ് റോഡ് മുതൽ അൽ ബൗർസ സ്ട്രീറ്റ് വരെ.

ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ യാത്രക്കാർക്ക് അപ്പർ ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നിവ ബദൽ പാതകളായി ഉപയോഗിക്കാമെന്ന് ആർടിഎ വ്യക്തമാക്കി.

മെട്രോ, ഷട്ടിൽ ബസ്, പാർക്കിങ് സൗകര്യങ്ങൾ

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ യാത്രാസൗകര്യത്തിനായി ഞായറാഴ്ച ദുബൈ മെട്രോ സർവീസുകൾ നേരത്തേ ആരംഭിക്കുകയും പ്രവർത്തന സമയം ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓട്ടം കഴിഞ്ഞ് മടങ്ങുന്നവർക്കായി പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ഉണ്ടാകും.

  • 5 കിലോമീറ്റർ വിഭാഗത്തിൽ പങ്കെടുക്കുന്നവർ വേൾഡ് ട്രേഡ് സെന്റർ മെട്രോ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത്.
  • 10 കിലോമീറ്റർ വിഭാഗത്തിലുള്ളവർ എമിറേറ്റ്സ് ടവേഴ്‌സ് മെട്രോ സ്റ്റേഷനിൽ ഇറങ്ങണം.
  • മെട്രോ യാത്രയ്ക്കായി നോൾ കാർഡിൽ മതിയായ ബാലൻസ് ഉറപ്പാക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
  • വാഹനങ്ങളിലെത്തുന്നവർക്കായി ദുബൈ മാൾ, ദുബൈ മാൾ സബീൽ, ദുബൈ വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിലായി ഏകദേശം 15,000 പാർക്കിങ് സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

റൺ സമയവും റൂട്ടുകളും

ഞായറാഴ്ച രാവിലെ 6.30-നാണ് ദുബൈ റൺ ആരംഭിക്കുന്നത്. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് സമീപമുള്ള ശൈഖ് സായിദ് റോഡിൽ നിന്നാണ് രണ്ട് റൂട്ടുകളും തുടങ്ങുന്നത്. കുടുംബങ്ങൾക്കും തുടക്കക്കാർക്കും അനുയോജ്യമായ അഞ്ച് കിലോമീറ്റർ റൂട്ട് ബുർജ് ഖലീഫ, ദുബൈ ഓപ്പറ എന്നിവ കടന്ന് ദുബൈ മാളിന് സമീപം സമാപിക്കും. പത്ത് കിലോമീറ്റർ റൂട്ട് ദുബൈ കനാൽ പാലം കടന്ന് ശൈഖ് സായിദ് റോഡിലൂടെ സഞ്ചരിച്ച് ഡിഐഎഫ്‌സി ഗേറ്റ് ബിൽഡിങ്ങിന് അടുത്ത് അവസാനിക്കും. രാവിലെ എട്ട് മണിക്ക് സ്റ്റാർട്ട് ലൈൻ അടയ്ക്കുകയും ഒൻപത് മണിയോടെ പരിപാടി പൂർത്തിയാവുകയും ചെയ്യും. ഗതാഗത നിർദേശങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് ആർടിഎ അഭ്യർഥിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy