
കുടുംബത്തിലെ തർക്കം രൂക്ഷമായതോടെ ഭാര്യയുടെ കൗമാരക്കാരനായ അനന്തരവനെ കത്തികൊണ്ട് ആക്രമിച്ച് മുഖത്ത് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ കുവൈത്തിൽ ഭർത്താവിന് അഞ്ച് വർഷം തടവുശിക്ഷ. കീഴ്ക്കോടതി വിധിച്ച ശിക്ഷ കുവൈത്ത് ക്രിമിനൽ കോടതി ശരിവയ്ക്കുകയായിരുന്നു.
പ്രതിയുടെ മകനും ആക്രമണത്തിനിരയായ കൗമാരക്കാരനും തമ്മിലുണ്ടായ തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തർക്കത്തിനിടെ ഇടപെട്ട പ്രതി കത്തി ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മുഖത്ത് ഗുരുതരമായ മുറിവുകളേറ്റതായി കേസിൽ പറയുന്നു. സംഭവത്തിൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പരിഗണിച്ചാണ് കീഴ്ക്കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചത്. പിന്നീട് കേസ് പരിഗണിച്ച ക്രിമിനൽ കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.