അവയവം മാറ്റിവയ്ക്കണോ? ഇനി ചികിത്സാചെലവിന്റെ പേരിൽ ആശങ്ക വേണ്ട; ദാതാവിനും സ്വീകരിക്കുന്നവർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി യുഎഇ…

അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർക്കും അവയവം ദാനം ചെയ്യുന്നവർക്കും വലിയ ആശ്വാസവുമായി യുഎഇ. ഇനി അവയവദാനവും മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തണം. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾക്കും ഇതുസംബന്ധിച്ച് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ശസ്ത്രക്രിയയ്ക്ക് മുമ്പും ശസ്ത്രക്രിയ നടക്കുന്ന സമയത്തും അതിനുശേഷവുമുള്ള ചികിത്സകളാണ് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുക. അവയവം സ്വീകരിക്കുന്ന വ്യക്തിക്കും ദാതാവിനും ഈ ആനുകൂല്യം ലഭിക്കും. ജീവിച്ചിരിക്കുന്നവരിൽനിന്നോ മരണപ്പെട്ടവരിൽനിന്നോ അവയവങ്ങളും കോശങ്ങളും സ്വീകരിക്കുന്നതിനുള്ള നടപടികളുടെ ചെലവുകളും ഇതിൽ ഉൾപ്പെടും.

ശസ്ത്രക്രിയയ്ക്കുശേഷമുള്ള തുടർചികിത്സ, പരിശോധനകൾ, അവയവമാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്നിവയ്ക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ചികിത്സയ്ക്കിടെ ഉണ്ടായ സങ്കീർണതകൾ എപ്പോൾ പ്രത്യക്ഷപ്പെട്ടാലും അവയുടെ ചെലവ് ഇൻഷുറൻസ് കമ്പനികൾ വഹിക്കണമെന്നാണ് നിർദേശം. വർഷങ്ങൾക്കുശേഷം ഉണ്ടാകുന്ന സങ്കീർണതകൾക്കും സമയപരിധിയില്ലാതെ പരിരക്ഷ ഉറപ്പാക്കുന്നുവെന്നതാണ് തീരുമാനത്തിന്റെ പ്രധാന പ്രത്യേകത.
2026ലെ കാബിനറ്റ് പ്രമേയം നമ്പർ 61 പ്രകാരമുള്ള നിയമനടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം. ഒക്ടോബർ 31 മുതൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയിട്ടുണ്ട്. യുഎഇയിലെ എല്ലാ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്കും ഈ വ്യവസ്ഥ ബാധകമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy