
കുവൈത്തിലെ അൽ ജഹ്റ, ക്യാപിറ്റൽ ഗവർണറേറ്റുകളിലെ ജനവാസ മേഖലകൾ കേന്ദ്രീകരിച്ച് അധികൃതരുടെ വൻ സുരക്ഷാ പരിശോധന. വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ബാച്ചിലർ താമസകേന്ദ്രങ്ങൾ, ഗ്രോസറി കടകൾ, ഭക്ഷണനിർമാണ കേന്ദ്രങ്ങൾ എന്നിവ കണ്ടെത്തി നടപടിയെടുത്തു. രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 23 പേരെ അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്ന അഞ്ച് വീടുകൾ അടച്ചുപൂട്ടുകയും ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സുരക്ഷാ വിഭാഗങ്ങൾ, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. സ്വകാര്യ ജനവാസ മേഖലകളിലെ വീടുകൾക്കുള്ളിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങളും ഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങളും അധികൃതർ കണ്ടെത്തി.
അറസ്റ്റിലായ 23 പേരിൽ 12 പേർ ഒളിച്ചോടിയവരും നാല് പേർ താമസരേഖയുടെ കാലാവധി കഴിഞ്ഞവരുമാണ്. വിവിധ ക്രിമിനൽ കേസുകളിൽ പിടികിട്ടാനുള്ള മൂന്ന് പേരും പിടിയിലായി. കൂടാതെ, ഒരു വീട്ടിൽ അനധികൃതമായി ജോലി ചെയ്തിരുന്ന ഇലക്ട്രീഷ്യനെയും കസ്റ്റഡിയിലെടുത്തു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയ അഞ്ച് വീടുകൾ സീൽ ചെയ്തു. നിയമലംഘനം നടന്ന നാല് കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും നിർദേശം നൽകി. പഴകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ അതോറിറ്റി 38 മുന്നറിയിപ്പുകൾ നൽകി. മുനിസിപ്പാലിറ്റി ഒൻപത് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും നാല് മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. ഗതാഗത നിയമലംഘനങ്ങൾക്ക് 19 കേസുകളും രജിസ്റ്റർ ചെയ്തു. രണ്ട് പരിശോധനകളിലുമായി വിവിധ സർക്കാർ വകുപ്പുകൾ ചേർന്ന് ആകെ 187 നിയമനടപടികളാണ് സ്വീകരിച്ചത്. ജനവാസ മേഖലകളിലെ നിയമവിരുദ്ധ താമസവും വ്യാപാര പ്രവർത്തനങ്ങളും തടയാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1
കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന
കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1