മരണവിവരമറിയാതെ ആശുപത്രിയിൽ ഉറ്റവർ; അന്ത്യയാത്രയിൽ കണ്ണീരോടെ നൂറുകണക്കിന് അപരിചിതർ; ഫുജൈറയിൽ 13കാരന് യാത്രാമൊഴി…

ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരനായ ഇന്ത്യൻ ബാലൻ ആതിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ. യുഎഇ സ്വദേശികളും ഇന്ത്യക്കാരടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുമാണ് കുട്ടിയുടെ ഖബറടക്ക ചടങ്ങിൽ പങ്കുചേർന്നത്. ഗുജറാത്ത് സ്വദേശിയായ ആതിഫിന്റെ അന്ത്യയാത്രയിൽ പങ്കെടുക്കാൻ സ്വന്തം കുടുംബത്തിന് പോലും കഴിയാത്ത സാഹചര്യമാണുണ്ടായത്. അപകടത്തിൽ പരിക്കേറ്റ പിതാവ് ഇംറാൻ അയ്യൂബ് മൻസൂർ, മാതാവ് സബീന മുഹമ്മദ് ഇംറാൻ, 15 വയസ്സുകാരിയായ സഹോദരി സർമായിൻ ഇംറാൻ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആതിഫിന്റെ മരണവിവരം ഇവരെ അറിയിച്ചിട്ടില്ല. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് കുടുംബാംഗങ്ങളെ കാത്തുനിൽക്കാതെ ഖബറടക്കം നടത്താൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയിൽനിന്നെത്തിയ രണ്ട് ബന്ധുക്കളും കുടുംബവുമായി അടുപ്പമുള്ള ഏതാനും പേരുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഖബറടക്കത്തിന്റെ വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെ ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് ആളുകൾ സ്ഥലത്തെത്തി. കുട്ടിയെ നേരിട്ട് പരിചയമില്ലാത്തവരും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.

ഫുജൈറയിലെ അൽ സഹ്റ പള്ളിയിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം അൽ ശർയ ഖബർസ്ഥാനിലാണ് ആതിഫിനെ ഖബറടക്കിയത്. നവംബർ 12ന് ശൈഖ് ഖലീഫ ബിൻ സായിദ് റോഡിലുണ്ടായ തുടർച്ചയായ രണ്ട് വാഹനാപകടങ്ങളിലാണ് 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മരിച്ചവരിൽ പത്ത് പേർ യുഎഇ പൗരന്മാരും നാല് പേർ ഇന്ത്യക്കാരുമായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version