കുവൈറ്റിൽ വാട്സ്ആപ്പിലൂടെ പുതിയ തട്ടിപ്പ്: ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ പ്രചരിക്കുന്നത് എന്ത്? മുന്നറിയിപ്പുമായി അധികൃതർ

Kuwait WhatsApp scam; ആഭ്യന്തര മന്ത്രാലയത്തിന്റെ പേരും ആഭ്യന്തര മന്ത്രിയുടെ പദവിയും വ്യാജമായി ഉപയോഗിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ രേഖകൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി അൽ-സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് സംശയാസ്പദമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന അവകാശവാദങ്ങളാണ് ഈ രേഖകളിലുള്ളതെന്ന് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വാട്സ്ആപ്പ് വഴി ആളുകളെ കബളിപ്പിച്ച് അവരുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഭവത്തിൽ സൈബർ ക്രൈം ജനറൽ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തിവരികയാണെന്നും, ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും, യാതൊരുവിധ ബാങ്കിംഗ് വിവരങ്ങളോ വെരിഫിക്കേഷൻ കോഡുകളോ പങ്കുവെക്കരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version