കൈയിൽ പാസ്‌പോർട്ടില്ലെങ്കിലും വിമാനം കയറാം; യാത്രാരംഗത്ത് വിപ്ലവത്തിനൊരുങ്ങി ദുബായ്!

അഞ്ച് വർഷത്തിനുള്ളിൽ വിമാനയാത്രയ്ക്ക് പാസ്‌പോർട്ട് നിർബന്ധമല്ലാത്ത കാലം വരുമെന്ന് ദുബായ് എയർപോർട്ട്‌സ് സിഇഒ പോൾ ഗ്രിഫിത്ത്‌സ്. ബയോമെട്രിക് സാങ്കേതികവിദ്യയും ഡിജിറ്റൽ ഐഡന്റിറ്റി സംവിധാനങ്ങളും വ്യാപകമാകുന്നതോടെ പരമ്പരാഗത പാസ്‌പോർട്ടുകൾക്ക് പ്രസക്തി നഷ്ടപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഈ സാധ്യത ചൂണ്ടിക്കാട്ടിയത്. യാത്രക്കാരുടെ മുഖം, കണ്ണുകൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് വ്യക്തിത്വം സ്ഥിരീകരിക്കാനുള്ള സാങ്കേതികവിദ്യ നിലവിൽ തന്നെ ലഭ്യമാണ്. വിമാനത്താവളങ്ങളിലെ വിവിധ ഘട്ടങ്ങളിൽ തിരിച്ചറിയൽ രേഖകൾ ആവർത്തിച്ച് ഹാജരാക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും. എന്നാൽ വിവിധ രാജ്യങ്ങളിലെ സർക്കാരുകളും വിമാനക്കമ്പനികളും വിമാനത്താവളങ്ങളും തങ്ങളുടെ സംവിധാനങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഡിജിറ്റൽ തിരിച്ചറിയൽ അംഗീകരിക്കുന്ന പൊതുമാനദണ്ഡങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്.

ദുബായ് വിമാനത്താവളത്തിൽ ഇതിനകം തന്നെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിച്ച് യാത്രാനടപടികൾ ലളിതമാക്കുന്ന സംവിധാനങ്ങളുണ്ട്. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് ചെക്ക് ഇൻ, ഇമിഗ്രേഷൻ, ബോർഡിങ് തുടങ്ങിയ ഘട്ടങ്ങളിൽ പാസ്‌പോർട്ട് പുറത്തെടുക്കാതെ തന്നെ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ഭാവിയിൽ ഒരേ ഡിജിറ്റൽ ഐഡന്റിറ്റി ഉപയോഗിച്ച് വിമാനത്താവളത്തിലെ നടപടികൾക്കു പുറമെ വാടകയ്ക്ക് കാർ എടുക്കുന്നതിനും ഹോട്ടലുകളിൽ ചെക്ക് ഇൻ ചെയ്യുന്നതിനും കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്നും ഗ്രിഫിത്ത്‌സ് പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ പാസ്‌പോർട്ട് രഹിത യാത്ര ഉടൻ നടപ്പാക്കുന്ന തീരുമാനമല്ല ഇത്. രാജ്യങ്ങൾ തമ്മിലുള്ള സാങ്കേതിക സഹകരണവും ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനങ്ങളുടെ പരസ്പര അംഗീകാരവുമാണ് ഈ മാറ്റത്തിന് നിർണായകമാകുക.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version