അനധികൃത ഗോഡൗണുകൾ റെയ്ഡ്; കുവൈത്തിൽ വ്യാജ സാധനങ്ങളുമായി ഇന്ത്യക്കാർ പിടിയിൽ!

കുവൈത്തിലെ സൽമിയയിൽ അനധികൃത വാണിജ്യ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഹവല്ലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരന്മാരായ ചിലരെ അറസ്റ്റ് ചെയ്തു. വാണിജ്യ-വ്യവസായ മന്ത്രാലയം, കുവൈത്ത് നഗരസഭ, വൈദ്യുതി-ജല മന്ത്രാലയം, ജനറൽ ഫയർ ഫോഴ്സ് എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സംയുക്ത സംഘമാണ് സൽമിയയിലെ കെട്ടിടത്തിൽ മിന്നൽ പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നില ഔദ്യോഗിക പാട്ടക്കരാറുകളില്ലാതെ പല ഗോഡൗണുകളായി വിഭജിച്ച് വാടകയ്ക്ക് നൽകിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി.

ഒരു ഗോഡൗണിൽ നിന്ന് വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു. മറ്റ് രണ്ട് ഗോഡൗണുകളിൽ നിർമ്മാണ രാജ്യം സംബന്ധിച്ച വിവരങ്ങളിൽ മാറ്റം വരുത്തിയ വാട്ടർ പമ്പുകളും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി.

നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം കേസുകൾ ഔദ്യോഗികമായി രേഖപ്പെടുത്തി. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗോഡൗണുകൾ ജനറൽ ഫയർ ഫോഴ്സ് അടച്ചുപൂട്ടി സീൽ ചെയ്തു.

അറസ്റ്റിലായ പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. പൊതുതാൽപര്യം മുൻനിർത്തി ഇവരെ നാടുകടത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

അനധികൃത വാണിജ്യ പ്രവർത്തനങ്ങളും വിവിധ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകളും നടപടികളും ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version