ഡെലിവറി റൈഡർമാരേ, ശ്രദ്ധിക്കുക! ബാക്ക്പാക്കിൽ ഓർഡർ കൊണ്ടുപോയാൽ പണി കിട്ടും; 2027 മുതൽ യുഎഇയിൽ പുതിയ നിയമം!

യുഎഇയിൽ ഡെലിവറി റൈഡർമാർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും കൂടുതൽ നിയന്ത്രണങ്ങളുമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം. 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ചട്ടപ്രകാരം ഡെലിവറി ഓർഡറുകൾ ബാക്ക്പാക്കിൽ കൊണ്ടുപോകുന്നത് നിരോധിക്കും. ഡെലിവറി ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്ത മോട്ടോർ സൈക്കിളുകളിൽ പിന്നിൽ യാത്രക്കാരെ ഇരുത്തുന്നതിനും വിലക്കുണ്ടാകും. ഡ്രൈവർമാരുടെ സുരക്ഷയും റോഡുകളിലെ ഗതാഗത അച്ചടക്കവും ഉറപ്പാക്കുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം.

ഡെലിവറി റൈഡർമാർ പാലിക്കേണ്ട പ്രധാന നിബന്ധനകൾ

ഡെലിവറി സാധനങ്ങൾ കൊണ്ടുപോകാൻ അധികൃതർ അംഗീകരിച്ച പ്രത്യേക ഉപകരണങ്ങളും സംവിധാനങ്ങളും മാത്രമേ ഉപയോഗിക്കാവൂ. സാധാരണ ബാക്ക്പാക്കുകൾ ഉപയോഗിച്ച് ഓർഡറുകൾ വിതരണം ചെയ്യാൻ അനുവദിക്കില്ല. ഡെലിവറി മോട്ടോർ സൈക്കിളുകളിൽ പിന്നിൽ യാത്രക്കാരെ കയറ്റാനും പാടില്ല. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള അംഗീകൃത സംവിധാനങ്ങളിൽ ഡ്രൈവർമാർ ലോഗിൻ ചെയ്ത് നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. നിശ്ചിത യൂണിഫോം ധരിക്കുകയും വൃത്തിയുള്ളതും മാന്യവുമായ വേഷം നിലനിർത്തുകയും വേണം. പ്രൊഫഷനൽ ഡ്രൈവിങ് പെർമിറ്റ് എപ്പോഴും കൈവശം സൂക്ഷിക്കണം. അധികൃതർ ആവശ്യപ്പെടുമ്പോൾ ഇത് ഹാജരാക്കുകയും വേണം.

നിരോധിത വസ്തുക്കളോ പൊതുക്രമത്തിന് വിരുദ്ധമായ സാധനങ്ങളോ ഡെലിവറി ചെയ്യാൻ പാടില്ല. സാധുവായ പ്രൊഫഷനൽ പെർമിറ്റില്ലാതെയോ കാലാവധി കഴിഞ്ഞ പെർമിറ്റ് ഉപയോഗിച്ചോ ജോലി ചെയ്യുന്നതും നിയമലംഘനമാണ്. ഇതിന് പുറമെ ലൈസൻസിങ്, ട്രാഫിക് വിഭാഗങ്ങൾ പുറപ്പെടുവിക്കുന്ന മറ്റ് നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മോട്ടോർ സൈക്കിൾ യാത്രക്കാർക്കും കർശന നിയന്ത്രണം ഡെലിവറി റൈഡർമാർക്ക് പുറമെ മറ്റ് മോട്ടോർ സൈക്കിൾ യാത്രക്കാർക്കും പുതിയ നിയമത്തിൽ സുരക്ഷാ നിർദേശങ്ങളുണ്ട്. കൈകൊണ്ട് സിഗ്നൽ നൽകേണ്ട സാഹചര്യങ്ങൾ ഒഴികെ ഹാൻഡിൽബാർ പിടിക്കാതെ വാഹനം ഓടിക്കാൻ പാടില്ല. ഒരു കൈകൊണ്ട് മാത്രം ഹാൻഡിൽ പിടിച്ച് യാത്ര ചെയ്യുന്നതിനും നിയന്ത്രണമുണ്ട്.

വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി വെട്ടിച്ചോടിക്കുക, അമിതവേഗത്തിൽ സഞ്ചരിക്കുക, മറ്റുള്ളവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ മോട്ടോർ സൈക്കിൾ ഉപയോഗിക്കുക എന്നിവ നിരോധിച്ചിട്ടുണ്ട്. സുരക്ഷാ ഹെൽമറ്റ് നിർബന്ധമാണ്. പ്രത്യേക സാഹചര്യങ്ങളിലൊഴികെ മോട്ടോർ സൈക്കിളുകൾ റോഡിൽ ഒന്നിന് പിന്നിലൊന്നായി ഒറ്റവരിയിൽ സഞ്ചരിക്കണം. മറ്റൊരു വാഹനം ഉപയോഗിച്ച് മോട്ടോർ സൈക്കിളിനെ വലിച്ചുകൊണ്ടുപോകാനോ തള്ളിനീക്കാനോ പാടില്ല. യാത്രക്കാരെ കൊണ്ടുപോകാൻ പ്രത്യേക സൗകര്യമില്ലാത്ത മോട്ടോർ സൈക്കിളുകളിൽ മറ്റുള്ളവരെ കയറ്റുന്നതിനും വിലക്കുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy
Exit mobile version