സാമ്പത്തിക തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു; ബി.ആർ. ഷെട്ടി കുറ്റക്കാരൻ; എൻഎംസി കേസിൽ വിധി ഇങ്ങനെ

BR Shetty NMC fraud verdict; എൻഎംസി ഹെൽത്ത് കെയർ സ്ഥാപകൻ ഡോ. ബി.ആർ. ഷെട്ടി, മുൻ സിഇഒ പ്രശാന്ത് മങ്ങാട്ട് എന്നിവർ കമ്പനിയിൽ നടന്ന വൻ സാമ്പത്തിക തട്ടിപ്പിൽ നേരിട്ട് പങ്കാളികളാണെന്ന് അബുദാബി ഗ്ലോബൽ മാർക്കറ്റ് (ADGM) കോടതി കണ്ടെത്തി. 5.4 ബില്യൺ ഡോളർ (ഏകദേശം 45,000 കോടിയിലധികം രൂപ) നഷ്ടപരിഹാരമായി ഇവർ എൻഎംസി ഹെൽത്ത് കെയറിലേക്ക് നൽകണമെന്നാണ് കോടതിയുടെ പ്രാഥമിക ഉത്തരവ്. ഇവർ ഓരോരുത്തരും എത്ര തുക വീതം നൽകണം എന്നത് സംബന്ധിച്ച അന്തിമ തീരുമാനം തുടർനടപടികൾക്ക് ശേഷമേ ഉണ്ടാകൂ. 2012 ഏപ്രിൽ മുതൽ 2020 ഏപ്രിൽ വരെ എൻഎംസി ഗ്രൂപ്പിൽ നടന്നത് അതിസങ്കീർണ്ണമായ തട്ടിപ്പാണെന്ന് കോടതി വിലയിരുത്തി. കമ്പനിയുടെ ആസ്തികൾ വകമാറ്റിയതും, സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ച് ലാഭവും വിറ്റുവരവും പെരുപ്പിച്ചു കാട്ടിയതുമാണ് തട്ടിപ്പിന്റെ പ്രധാന ഭാഗങ്ങൾ.തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും താനും ഇരയാണെന്നുമുള്ള ഷെട്ടിയുടെ വാദം കോടതി തള്ളിക്കളഞ്ഞു. തട്ടിപ്പിന്റെ വ്യാപ്തി വെച്ച് നോക്കുമ്പോൾ, ഇത്രയും വലിയൊരു കാര്യം ഷെട്ടി അറിയാതെ നടക്കാൻ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. ബാങ്ക് ഓഫ് ബറോഡ അക്കൗണ്ടുകൾ വഴി കമ്പനി ഫണ്ട് സ്വന്തം ആവശ്യങ്ങൾക്കായി ഷെട്ടി ഉപയോഗിച്ചതായും, ഓഡിറ്റർമാരിൽ നിന്ന് വായ്പ വിവരങ്ങൾ മറച്ചുവെക്കാൻ കൂട്ടുനിന്നതായും കോടതി കണ്ടെത്തി.

കമ്പനി സാമ്പത്തികമായി തകർച്ചയിലായിരുന്നിട്ടും, ലാഭത്തിലാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൻ തട്ടിപ്പുകൾക്ക് മങ്ങാട്ട് നേതൃത്വം നൽകിയെന്ന് കോടതി കണ്ടെത്തി. അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ (ADCB) നിന്ന് വായ്പ എടുക്കുന്നതിനായി തെറ്റായ വിവരങ്ങൾ നൽകിയതിനും മങ്ങാട്ട് കുറ്റക്കാരനാണ്. ഇതിനായി ഏകദേശം 1.02 ബില്യൺ ഡോളർ നഷ്ടപരിഹാരവും 169 ദശലക്ഷം ഡോളർ ലാഭനഷ്ടവും നൽകാൻ ബാങ്ക് ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു. 2020-ൽ ‘മഡ്ഡി വാട്ടേഴ്‌സ്’ എന്ന ഷോർട്ട്-സെല്ലർ കമ്പനി എൻഎംസിയുടെ സാമ്പത്തിക ഇടപാടുകളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ഓഹരി വിപണിയിൽ നിന്ന് കമ്പനിയെ നീക്കം ചെയ്യുകയും, കോടിക്കണക്കിന് ഡോളറിന്റെ വായ്പകൾ വെളിപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നാണ് എൻഎംസി ഗ്രൂപ്പ് ഭരണപരമായ നിയന്ത്രണത്തിലായത്.
തട്ടിപ്പുമായി ബന്ധപ്പെട്ട തുടർനടപടികൾ, പലിശ, കോടതി ചെലവുകൾ എന്നിവ സംബന്ധിച്ച് വരുംദിവസങ്ങളിൽ കോടതി കൂടുതൽ വാദം കേൾക്കും. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy