പ്രവാസികൾക്ക് ആശ്വാസം; യുഎഇയിൽ സിക്ക് ലീവ് അറ്റസ്റ്റേഷൻ നടപടികൾ ഇനി കൂടുതൽ വേഗത്തിൽ!

 UAE sick leave attestation; യുഎഇയിൽ അസുഖ അവധി സർട്ടിഫിക്കറ്റുകൾ (അറ്റസ്റ്റ് ചെയ്യുന്നതിനായി ജീവനക്കാർ ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. മെഡിക്കൽ റിപ്പോർട്ടുകളും അവധി സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തുന്നതിനുള്ള നടപടികൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) കൂടുതൽ ലളിതമാക്കി. ഇതുവരെ അറ്റസ്റ്റേഷനായി വ്യക്തികൾ നേരിട്ട് അപേക്ഷിക്കണമായിരുന്നുവെങ്കിൽ, ഇനി മുതൽ ആ സേവനം ആശുപത്രികൾ തന്നെ നേരിട്ട് നിർവഹിക്കും. നവംബർ 4-ന് മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ച ഈ പുതിയ സംവിധാനം അനുസരിച്ച്, രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രികളും ഹെൽത്ത് കെയർ സെന്ററുകളുമാണ് അറ്റസ്റ്റേഷനായി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കേണ്ടത്. സർട്ടിഫിക്കറ്റ് നൽകുന്നതു മുതൽ അത് അറ്റസ്റ്റ് ചെയ്യുന്നതുവരെയുള്ള മുഴുവൻ പ്രക്രിയയും ഇനി ആശുപത്രികൾ മന്ത്രാലയവുമായി സഹകരിച്ച് പൂർത്തിയാക്കും. ഇതോടെ, ജീവനക്കാരുടെ സമയനഷ്ടവും അനാവശ്യമായ പേപ്പർ ജോലികളും ഒഴിവാക്കാൻ സാധിക്കും. നിബന്ധനകൾ പൂർണ്ണമായി പാലിക്കുന്ന അപേക്ഷകൾ യാതൊരു തടസ്സവുമില്ലാതെ ഓട്ടോമാറ്റിക് ആയി അംഗീകരിക്കപ്പെടും. ഡാറ്റാ കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ അറ്റസ്റ്റേഷൻ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ പുതിയ രീതി സഹായിക്കുമെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുള്ള അഹ്‌ലി വ്യക്തമാക്കി. യുഎഇ സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെയും ചുവപ്പുനാടകൾ ഒഴിവാക്കി ജനങ്ങൾക്ക് സേവനം സുഗമമാക്കുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം. സർക്കാർ സേവനങ്ങളിൽ ഏറ്റവും ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.  യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi Varthakal - WordPress Theme by WPEnjoy