യുഎഇയിൽ പുതിയ നിയമം വരുന്നു; ഡ്രൈവർമാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ

Road safey uae; യുഎഇയിൽ ഡ്രൈവർമാർക്ക് 24 മണിക്കൂർ സമയത്തിൽ പരമാവധി 9 മണിക്കൂർ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ. ഡ്രൈവർമാരുടെ ക്ഷീണവും തളർച്ചയും മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയന്ത്രണം. ഈ നിയമം 2027 ജനുവരി 1-ന് പ്രാബല്യത്തിൽ വരും. ഫെഡറൽ ഡിക്രി-ലോ നമ്പർ 14/2024-ന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻ ആയ ക്യാബിനറ്റ് ഡിസിഷൻ നമ്പർ 174/2026-ലെ ആർട്ടിക്കിൾ 7-ലാണ് ഈ നിയമം ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രക്ക് ഡ്രൈവർമാർക്ക് മാത്രമല്ല, എല്ലാ വാഹന ഉപയോക്താക്കൾക്കും ഈ നിയമം ബാധകമാണ്. ഫെഡറൽ ട്രാഫിക് കൗൺസിലിന് ആവശ്യാനുസരണം ഈ ഡ്രൈവിംഗ് സമയപരിധിയിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരമുണ്ടെന്നും അധികൃതർ അറിയിച്ചു. ഒൻപത് മണിക്കൂറിൽ താഴെ വാഹനമോടിച്ചാൽ പോലും, ഡ്രൈവർക്ക് അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ വാഹനം ഓടിക്കുന്നത് തുടരാൻ പാടില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. 2025-ൽ മാത്രം യുഎഇയിൽ ഡ്രൈവർമാരുടെ ക്ഷീണവും ഉറക്കവും മൂലം 20 അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒക്ടോബർ 29-ന് എമിറേറ്റ്‌സ് റോഡിൽ ഒരു ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ അപകടം പോലീസ് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഡ്രൈവിംഗിലെ ക്ഷീണം സ്വയം തിരിച്ചറിയാൻ പലപ്പോഴും ഡ്രൈവർമാർക്ക് കഴിയാറില്ലെന്ന് റോഡ്‌സേഫ്റ്റി യുഎഇ മുന്നറിയിപ്പ് നൽകുന്നു. തുടർച്ചയായി കൊട്ടുവായിടുക, കണ്ണുകൾക്ക് വേദന അനുഭവപ്പെടുക, പ്രതികരണങ്ങളിൽ കാലതാമസം വരിക, ലെയ്‌നുകൾ മാറി സഞ്ചരിക്കുക, വാഹനം ഓടിച്ച ദൂരം ഓർമ്മിക്കാൻ ബുദ്ധിമുട്ടുക എന്നിവ ക്ഷീണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. യാത്രയ്ക്ക് മുൻപ് 7 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി ഉറങ്ങണമെന്നും, ഓരോ രണ്ട് മണിക്കൂർ ഡ്രൈവിംഗിന് ശേഷവും 15 മിനിറ്റ് വിശ്രമം എടുക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. അമിതക്ഷീണം അനുഭവപ്പെടുമ്പോൾ സുരക്ഷിതമായ സ്ഥലത്ത് വാഹനം ഒതുക്കി വിശ്രമിക്കുകയാണ് വേണ്ടത്. പാട്ടുകേൾക്കുന്നതോ ജനൽ തുറന്നിടുന്നതോ താൽക്കാലികമായി മാത്രമേ ഉന്മേഷം നൽകുകയുള്ളൂവെന്നും, ഉറക്കം മാത്രമാണ് ഇതിനുള്ള ഏക പരിഹാരമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version