വില്ല വാടകയ്ക്ക് നൽകാൻ ശ്രമിച്ച പ്രവാസിക്ക് കിട്ടിയത് എട്ടിന്റെ പണി: വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ്, നിയമ പോരാട്ടത്തിനൊടുവിൽ ജയം

Villa rental fraud UAE; താൻ അറിയാത്ത വാടക തട്ടിപ്പുകേസിൽ പ്രതിയാക്കപ്പെട്ട് ജയിൽ ശിക്ഷയും നാടുകടത്തലും വരെ വിധിക്കപ്പെട്ട പ്രവാസിക്ക് ഒടുവിൽ നീതി. ഷാർജ കോടതിയാണ് ദുബായിലെ ഒരു പ്രമുഖ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായ ഇന്ത്യാക്കാരനെ എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കിയത്.
ഷാർജയിലുള്ള തന്റെ വില്ല വാടകയ്‌ക്ക് നൽകാനായി ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയെ സമീപിച്ചതാണ് ഈ പ്രവാസിയെ പ്രതിസന്ധിയിലാക്കിയത്. വില്ലയുടെ രേഖകൾ പരസ്യത്തിനായി നൽകിയതല്ലാതെ, വാടക പിരിക്കാനോ കരാർ ഒപ്പിടാനോ ആർക്കും അധികാരം നൽകിയിരുന്നില്ല. എന്നാൽ, ഈ രേഖകൾ ഉപയോഗിച്ച് റിയൽ എസ്റ്റേറ്റ് കമ്പനി ഉടമകൾ ഒരു സ്ത്രീയിൽ നിന്ന് ഒരു ലക്ഷത്തി നാലായിരം ദിർഹം തട്ടിയെടുക്കുകയായിരുന്നു. ഉടമയുടെ വ്യാജ ഇമെയിൽ വിലാസമുണ്ടാക്കി കുറ്റകൃത്യം മറച്ചുപിടിക്കാനും ഇവർ ശ്രമിച്ചു. പണം നൽകിയ ശേഷം വില്ല ലഭിക്കാതായതോടെ സ്ത്രീ പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ മൂന്നാം പ്രതിയായാണ് വില്ല ഉടമയെ ഉൾപ്പെടുത്തിയത്. ഈ കേസിനെക്കുറിച്ച് യാതൊരു അറിവുമില്ലാതിരുന്ന വില്ല ഉടമ, നാട്ടിലേക്ക് പോകാനായി ദുബായ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് താൻ പിടിക്കപ്പെട്ട കാര്യം അറിയുന്നത്. തനിക്ക് ലഭിക്കേണ്ട യാതൊരു അറിയിപ്പുകളും ലഭിച്ചിരുന്നില്ലെന്നും, കേസിൽ രേഖപ്പെടുത്തിയിരുന്ന മൊബൈൽ നമ്പർ തന്റേതല്ലെന്നും പിന്നീട് വ്യക്തമായി. ഇതിനകം തന്നെ ഷാർജ കോടതി ഇദ്ദേഹത്തിന് ഒരു വർഷം തടവും നാടുകടത്തലും വിധിച്ചിരുന്നു. ൃതുടർന്ന് അഡ്വ. ശംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലുള്ള നിയമസംഘം കേസ് ഏറ്റെടുക്കുകയായിരുന്നു. തെളിവുകൾ സഹിതം കോടതിയിൽ സമർപ്പിച്ച വാദങ്ങൾ പരിഗണിച്ചാണ് കോടതി പ്രവാസിയെ കുറ്റവിമുക്തനാക്കിയത്. ഒരു വില്ലയുടെ ഉടമയായതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയാക്കാൻ കഴിയില്ലെന്നും, ഈ തട്ടിപ്പിൽ പ്രതിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിഭാഗം അഭിഭാഷകന്റെ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ച കോടതി, അദ്ദേഹത്തെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി വിട്ടയക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_t

‘സ്ഫോടന ശബ്ദ’മുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ യുഎഇയിൽ കർശന നടപടി; പിഴയും 12 ബ്ലാക്ക് പോയിന്റും

ജനവാസ മേഖലകളിൽ അർദ്ധരാത്രിയിൽ സ്ഫോടനത്തിന് സമാനമായ ശബ്ദമുണ്ടാക്കി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറുകളുടെയും മോട്ടോർ സൈക്കിളുകളുടെയും യുഎഇ പോലീസ് കർശന നടപടികൾ ആരംഭിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വാഹനങ്ങളിൽ നിന്നുണ്ടാകുന്ന ‘ബാക്ക് ഫയർ’ ശബ്ദങ്ങൾ പലരും മിസൈൽ ആക്രമണമോ സ്ഫോടനമോ ആണെന്ന് തെറ്റിദ്ധരിച്ച് ഭീതിയിലായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. എഞ്ചിനുകളിൽ മാറ്റം വരുത്തി ഉദ്ദേശപൂർവ്വം ശക്തമായ ശബ്ദമുണ്ടാക്കുന്നത് പ്രധാനമായും കൗമാരക്കാരും യുവാക്കളുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. റിപ്പോർട്ട് ചെയ്യപ്പെട്ട ശബ്ദങ്ങൾ വാഹനങ്ങളിൽ നിന്നുള്ളതാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന യാതൊരു ഭീഷണിയും നിലവിലില്ലെന്നും അധികൃതർ ജനങ്ങളെ ആശ്വസിപ്പിച്ചു. യുഎഇ പൂർണ്ണമായും സുരക്ഷിതമാണെന്നും പോലീസ് വ്യക്തമാക്കി. ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളിലെ ജനവാസ പ്രദേശങ്ങളിൽ രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. യുഎഇ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്യും. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ തിരികെ ലഭിക്കാൻ 10,000 ദിർഹം വരെ ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ഈ നടപടി കർശനമായി നടപ്പാക്കുന്നതിന് ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയിയും ഷാർജ പോലീസ് സെൻട്രൽ റീജിയൻ ഡയറക്ടർ ബ്രിഗേഡിയർ ഖലീഫ അൽ ഖസൂനിയും നേതൃത്വമൊരുക്കുന്നുണ്ട്. കുട്ടികൾ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇത്തരം ശബ്ദശല്യം ഉണ്ടാക്കുന്ന വാഹനങ്ങളെക്കുറിച്ച് ഔദ്യോഗിക ചാനലുകൾ വഴി പോലീസിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ ശക്തമാക്കിയതെന്നും പോലീസ് അറിയിച്ചു. പോലീസിന്റെ ഈ ഇടപെടലിനെ പ്രവാസികളും സ്വദേശികളും സ്വാഗതം ചെയ്തിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുhttps://chat.whatsapp.com/Dbf59JLetgBECJpr5UZOuZ?mode=gi_

Related Posts

Leave a Reply

Your email address will not be published. Required fields are marked *