ലഹരിക്കടത്ത് കേസ്: കുവൈത്തിൽ ഇന്ത്യക്കാരനുൾപ്പടെ മൂന്ന് പേർക്ക് വധശിക്ഷ

Kuwait drug trafficking death sentence; ലഹരിമരുന്ന് കടത്ത്, വിതരണം, കൈവശം വെക്കൽ എന്നീ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിലായി ഒരു ഇന്ത്യക്കാരനും രണ്ട് ലബനൻ പൗരന്മാർക്കും കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. രാജ്യത്ത് ലഹരിക്കടത്തിനെതിരെ കർശന നടപടികൾ തുടരുന്നതിനിടയിലാണ് കോടതിയുടെ ഈ ഉത്തരവ്. ആദ്യ കേസിൽ ലഹരിവസ്തുക്കൾ വിൽപനയ്ക്കായി കൈവശം വെച്ചതിനാണ് രണ്ട് ലബനൻ സ്വദേശികൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. പ്രതികളിൽ നിന്ന് രണ്ട് കിലോഗ്രാം മരിജുവാന, 400 ഗ്രാം ഹാഷിഷ്, അരക്കിലോഗ്രാം സിന്തറ്റിക് കന്നാബിനോയിഡ്സ്, 6,000 ലിറിക്ക കാപ്‌സ്യൂളുകൾ, ലഹരി അളന്നു തിട്ടപ്പെടുത്താൻ ഉപയോഗിക്കുന്ന മൂന്ന് ഡിജിറ്റൽ ത്ലാസുകൾ, പാക്കിംഗിനായുള്ള പോളിത്തീൻ കവറുകൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. രണ്ടാമത്തെ കേസിൽ അതീവ തന്ത്രപരമായ രീതിയിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതിനാണ് ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് ലായനിയിൽ മുക്കിയെടുത്ത 100 എ4 സൈസ് പേപ്പറുകളാണ് ഇയാൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. വിദേശത്തുനിന്ന് പാഴ്സൽ സർവീസ് വഴി എത്തിയ ഷൂ കാർട്ടണുകൾക്കുള്ളിലാണ് ഈ പേപ്പറുകൾ ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് അധികൃതരും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

കുവൈത്തിലെ പുതിയ ജോലി അവസരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുവൈറ്റ് ആകാശത്ത് മിസൈൽ ആക്രമണം; 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും വെടിവെച്ചിട്ട് വ്യോമപ്രതിരോധ സേന

കുവൈറ്റിന്റെ ആകാശപരിധി ലക്ഷ്യമിട്ടെത്തിയ വൻ വ്യോമാക്രമണ ശ്രമങ്ങളെ രാജ്യം വിജയകരമായി പ്രതിരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ബാലിസ്റ്റിക് മിസൈലുകളെയും ഏഴ് ഡ്രോണുകളെയുമാണ് കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തത്. ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളെ അതിശക്തമായ രീതിയിൽ നേരിടാൻ രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് സാധിച്ചു എന്നത് സൈന്യത്തിന്റെ കരുത്ത് തെളിയിക്കുന്ന ഒന്നായി മാറി. രാജ്യത്തെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമാക്കിയാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ അത്യാധുനികമായ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ കവചങ്ങളും കൃത്യസമയത്ത് പ്രവർത്തിച്ചതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. വെടിവെച്ചിട്ട മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വിജനമായ പ്രദേശങ്ങളിൽ വീണതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈറ്റ് സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് തരത്തിലുള്ള അപ്രതീക്ഷിത ആക്രമണങ്ങളെയും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. അതിർത്തികളിലും ആകാശപരിധിയിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. വരും ദിവസങ്ങളിലും സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും കർശനമായി തുടരാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ENPscRffOwo5x6O0PjsEUa?s=cl&p=a&ilr=1

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version