രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചുമ, ജലദോഷത്തിന്റെ സിറപ്പുകൾ നിരോധിക്കാൻ അധികൃതരുടെ നിർദേശം. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും നടപടികൾ സ്വീകരിച്ചുവരികയാണ്. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മിഷൻ പുറത്തിറക്കിയ 2026ലെ നാഷനൽ ഫോർമുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് ഇങ്ങനെയൊരു നിർദേശം.2025ൽ കുഞ്ഞുങ്ങളുടെ സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ, ഡെഎഥിലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ രാസവസ്തുക്കള്‍ വൃക്കകളുടെ രാസപ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. കുഞ്ഞിന്റെ ആരോഗ്യം അതീവഗുരുതരമാണെങ്കിൽ മാത്രം ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
Home
Latest News
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ചുമ, ജലദോഷത്തിന്റെ സിറപ്പുകൾ നിരോധിക്കുന്നു :കാരണം ഇത്
