കുവൈത്തിലെ അബ്ബാസിയയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി. മാണി – ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ ബിജു മാണി (14) ആണ് അന്തരിച്ചത്.
മെയ് 13-ന് ഉച്ചയ്ക്ക് മൂന്നരയോടെ അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫെബ. മൃതദേഹം നിലവിൽ തുടർ നടപടികൾക്കായി ഫർവാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
