ഖത്തറിൽ വിലയേറിയ ലോഹങ്ങളുടെ വിലയിൽ വൻ ഇടിവ്
ഖത്തർ നാഷണൽ ബാങ്ക് (ക്യുഎൻബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഖത്തർ വിപണിയിലെ സ്വർണ്ണവിലയിൽ കഴിഞ്ഞ ആഴ്ച 0.40 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോടെ സ്വർണ്ണത്തിന്റെ ഔൺസ് വില 4,002.78 യുഎസ് ഡോളറിൽ നിന്ന് 3,986.49 യുഎസ് ഡോളറായി കുറഞ്ഞു. മറ്റ് വിലയേറിയ ലോഹങ്ങളിലും ഇടിവ് അനുഭവപ്പെട്ടു. വെള്ളിയുടെ ഔൺസ് വില 1.02 ശതമാനം കുറഞ്ഞ് 48.70 യുഎസ് ഡോളറിൽ നിന്ന് 48.20 യുഎസ് ഡോളറായി ഇടിഞ്ഞപ്പോൾ, പ്ലാറ്റിനത്തിന്റെ വില 0.82 ശതമാനം കുറഞ്ഞ് 1,576.10 യുഎസ് ഡോളറിൽ നിന്ന് 1,563.02 യുഎസ് ഡോളറായി താഴ്ന്നു. വിപണിയിൽ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തുടരൻ ലോഹവിലയെ ബാധിച്ചേക്കാമെന്നാണ് വിശകലനം.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
കൊള്ളാല്ലോ! ഇനി ഐഫോൺ ഉപയോഗിക്കാതെ തന്നെ വാച്ചിൽ മെസേജും വോയ്സ് നോട്ടും അയക്കാം; പുതിയ ആപ്പ് അവതരിപ്പിച്ച് വാട്സ്ആപ്പ്
വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിൾ വാച്ച് ആപ്പ് പുറത്തിറങ്ങി. നവംബർ 4 മുതൽ ലഭ്യമായിരിക്കുന്ന പുതിയ ആപ്പ്, ഐഫോൺ സമീപത്തില്ലാത്തതിനാൽ പോലും മെസേജുകളും വോയിസ് നോട്ടുകളും നേരിട്ട് ആപ്പിൾ വാച്ചിൽ നിന്ന് തന്നെ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉറപ്പിക്കുന്നു.
പുതിയ ആപ്പ് വഴി ഉപയോക്താക്കൾക്ക് ടെക്സ്റ്റ് സന്ദേശങ്ങൾ വായിക്കാനും അയയ്ക്കാനും, വോയ്സ് നോട്ടുകൾ കേൾക്കാനും റെക്കോർഡ് ചെയ്യാനും കഴിയും. കൂടാതെ വാട്സ്ആപ്പ് കോൾ നോട്ടിഫിക്കേഷനുകൾ കാണാനും, ദൈർഘ്യമേറിയ സന്ദേശങ്ങൾ വരെ ആപ്പിൾ വാച്ചിൽ തന്നെ വായിക്കാനും കഴിയും. ഇമോജികൾ ഉപയോഗിച്ച് മറുപടി നൽകാനും ചാറ്റ് ഹിസ്റ്ററി പരിശോധിക്കാനും കഴിയും. എല്ലാ സന്ദേശങ്ങളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലായിരിക്കുമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ ആപ്പിൾ വാച്ച് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് നോട്ടിഫിക്കേഷനുകളും മുൻകൂട്ടി തയ്യാറാക്കിയ മറുപടികളും അയക്കാനായിരുന്നു സാധിച്ചത്. എന്നാല് പുതിയ ആപ്പിന്റെ വരവോടെ ഉപയോക്തൃ അനുഭവം കൂടുതൽ ലളിതമാകുന്നു. ഇതോടെ ഐഫോൺ കൈയിൽ ഇല്ലാതെ തന്നെ പ്രധാന സന്ദേശങ്ങൾ കൈകാര്യം ചെയ്യാം.
എന്നിരുന്നാലും വോയ്സ് കോളുകളും വീഡിയോ കോളുകളും സ്റ്റാറ്റസ് അപ്‌ഡേറ്റുകളും ഇപ്പോഴും വാച്ചിൽ ലഭ്യമല്ല.
ആപ്പിൾ വാച്ചിൽ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങനെ?
ആപ്പിൾ വാച്ച് Series 4 അല്ലെങ്കിൽ പുതിയത് ഉണ്ടായിരിക്കണം.
watchOS 10 അല്ലെങ്കിൽ അതിനു മുകളിലുള്ള പതിപ്പ് ഇൻസ്റ്റാൾ ചെയ്തിരിക്കണം.
ഐഫോൺ ഏറ്റവും പുതിയ iOS പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത്, വാട്സ്ആപ്പ് ആപ്പ് സ്റ്റോറിൽ നിന്നും അപ്‌ഡേറ്റ് ചെയ്യുക.
തുടർന്ന് ഐഫോണിലെ Watch App തുറന്ന് ‘Available Apps’ വിഭാഗത്തിൽ നിന്ന് WhatsApp ഇൻസ്റ്റാൾ ചെയ്യുക.
ഇൻസ്റ്റാളേഷൻ പൂർത്തിയായാൽ വാച്ച് വഴി വാട്സ്ആപ്പിൽ ലോഗിൻ ചെയ്ത് ഉപയോഗിക്കാം.
പുതിയ ആപ്പ് അവതരിപ്പിച്ചതോടെ ആപ്പിൾ വാച്ച് ഉപയോക്താക്കളുടെ ദിനചര്യാ ആശയവിനിമയം കൂടുതൽ വേഗത്തിലും സൗകര്യപ്രദമായുമാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തറിനും ഈ ഗൾഫ് രാജ്യത്തിനും ഇടയിൽ പുതിയ സമുദ്ര യാത്ര സർവീസ് ആരംഭിച്ചു
ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെയും ബഹ്‌റൈനിലെ സഅദ മറീനയെയും ബന്ധിപ്പിക്കുന്ന പുതിയ സമുദ്ര യാത്രാ പാത ഔദ്യോഗികമായി തുറന്നു. ഖത്തർ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും സംയുക്തമായി പദ്ധതി ഉദ്ഘാടനം ചെയ്തു. ഏകദേശം 35 നോട്ടിക്കൽ മൈൽ, അതായത് 65 കിലോമീറ്റർ ദൂരമാണുള്ളത്. ശരാശരി 50 മുതൽ 80 മിനിറ്റിനിടെ യാത്ര പൂർത്തിയാക്കാനാവും. പുതിയ സമുദ്ര പാത, ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹോദരബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ജിസിസി രാജ്യങ്ങൾക്കിടയിലെ സഹകരണം വർധിപ്പിക്കുമെന്നും മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല വ്യക്തമാക്കി.
യാത്രാ നിരക്കും ബുക്കിംഗ് വിവരങ്ങളും
-ഇക്കണോമി ക്ലാസ് റൗണ്ട് ട്രിപ്പ് നിരക്ക്: 265 റിയാൽ
-ബുക്കിംഗ്: MASAR മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യം
സർവീസ് സമയക്രമം
-ആദ്യ ഘട്ടത്തിൽ ജിസിസി പൗരന്മാർക്ക് മാത്രം സർവീസ് ലഭ്യമാകും.
-നവംബർ 7 മുതൽ 12 വരെ: ദിവസം രണ്ട് റൗണ്ട് ട്രിപ്പ് (രാവിലെയും വൈകുന്നേരവും)
-നവംബർ 13 മുതൽ 22 വരെ: ദിവസം മൂന്ന് റൗണ്ട് ട്രിപ്പ്
-യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ദിനസർവീസുകൾ കൂടി ഉയർത്തും.
പുതിയ ഫെറി സേവനം ആരംഭിച്ചതോടെ, ഇരു രാജ്യങ്ങൾക്കിടയിലെ യാത്ര കൂടുതൽ സൗകര്യപ്രദവും വേഗത്തിലുമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)