****INTERSTITIAL**** Header ====== body ===== ****Bottom ANCHOR****
Posted By user Posted On

ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ചാറ്റ്ജിപിറ്റി; കോടിക്കണക്കിന് ഉപയോക്താക്കൾ ഏർപ്പെടുന്നത് ഇത്തരം സംവാദങ്ങളിൽ

കൃത്രിമ ബുദ്ധിയാൽ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയുടെ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളുമായി സംവദിക്കുന്നുവെന്ന് നിർമ്മാതാക്കളായ ഓപ്പൺഎഐ (OpenAI) പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. പ്രതിവാരമായി ഒരുകോടിയിലധികം ഉപയോക്താക്കൾ ആത്മഹത്യാപരമായ ചിന്തകളോ ഉദ്ദേശങ്ങളോ സൂചിപ്പിക്കുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഞെട്ടിക്കുന്ന കണക്കുകൾ

ഓപ്പൺഎഐയുടെ കണക്കുകൾ പ്രകാരം, ചാറ്റ്‌ജിപിടിയുടെ പ്രതിവാര സജീവ ഉപയോക്താക്കളിൽ 0.15 ശതമാനം പേർക്ക് ആത്മഹത്യാപരമായ ചിന്തകളുടെ വ്യക്തമായ സൂചനകളുള്ള സംഭാഷണങ്ങളുണ്ട്. പ്ലാറ്റ്‌ഫോമിന് നിലവിൽ 800 ദശലക്ഷത്തിലധികം പ്രതിവാര സജീവ ഉപയോക്താക്കൾ ഉള്ളതിനാൽ, ഈ ശതമാനം ഓരോ ആഴ്ചയും ഏകദേശം ഒരുകോടിയിലധികം ആളുകൾ ആയിത്തീരും.
കൂടാതെ, സമാനമായ തോതിൽ ഉപയോക്താക്കൾക്ക് ചാറ്റ്‌ജിപിടിയോട് അമിതമായ വൈകാരിക അടുപ്പം കാണിക്കുന്നതായും ഓപ്പൺഎഐ വ്യക്തമാക്കി. ചിലരിൽ സൈക്കോസിസ് അല്ലെങ്കിൽ മാനിയ പോലുള്ള ലക്ഷണങ്ങൾ സംഭാഷണങ്ങളിൽ പ്രകടമാകുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.

മാനസികാരോഗ്യ സുരക്ഷയ്ക്ക് പുതിയ നടപടികൾ

ഈ സാഹചര്യത്തിൽ, മാനസികാരോഗ്യ പ്രതിസന്ധികളോട് എഐ മോഡലുകളുടെ പ്രതികരണം മെച്ചപ്പെടുത്താൻ ഓപ്പൺഎഐ ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി കമ്പനി 170-ലധികം മാനസികാരോഗ്യ വിദഗ്ധരുമായി സഹകരിച്ചു. പുതിയ പതിപ്പിലുള്ള ചാറ്റ്‌ജിപിടി മുൻപത്തേതിനേക്കാൾ സന്ദർഭോചിതമായും ഉത്തരവാദിത്തത്തോടെയും പ്രതികരിക്കുന്നുവെന്ന് വിദഗ്ധർ വിലയിരുത്തിയതായി കമ്പനി അറിയിച്ചു.
ഓപ്പൺഎഐ മുന്നറിയിപ്പ് നൽകുന്നത്, കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് എഐ ചാറ്റ്‌ബോട്ടുകളെ ആശ്രയിക്കരുത് എന്നതാണ്. പകരം, ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് അത്യാവശ്യമാണ് എന്ന് കമ്പനി വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

നോര്‍ക്ക കെയര്‍ എന്‍റോൾമെന്‍റ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം; പ്രവാസി മലയാളികള്‍ക്ക് ലഭിക്കുക സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ്

പ്രവാസി കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്‍റെ എന്‍റോള്‍മെന്റ് ഒക്ടോബര്‍ 31 ന് രാത്രി 12 മണിവരെ തുടരും. ഒക്ടോബര്‍ 29 വൈകിട്ട് അഞ്ച് മണിവരെയുളള കണക്കനുസരിച്ച് 76,954 പേര്‍ ഇതിനകം എന്‍റോള്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. സാധുവായ നോര്‍ക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി അല്ലെങ്കില്‍ എന്‍.ആര്‍.കെ ഐഡി കാര്‍ഡ് ഉള്ള പ്രവാസി കേരളീയര്‍ക്ക് പദ്ധതിയില്‍ പങ്കെടുക്കാം. www.norkaroots.kerala.gov.in എന്ന നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസില്‍ താഴെ പ്രായമുള്ള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിലാണ് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത്. 25 വയസില്‍ താഴെ പ്രായമുള്ള ഓരോ അധിക കുട്ടിക്കും ₹4,130 രൂപയാണ് പ്രീമിയം. വ്യക്തിഗത ഇന്‍ഷുറന്‍സിന് (18–70 വയസ്) ₹8,101 രൂപയാണ് നിരക്ക്.
പദ്ധതിയിലൂടെ ₹5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും ₹10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. അംഗങ്ങളാകുന്നവര്‍ക്ക് കേരളപിറവി ദിനമായ നവംബര്‍ 1 മുതല്‍ പരിരക്ഷ ലഭ്യമാകും. നിലവില്‍ കേരളത്തിലെ 500-ലധികം ആശുപത്രികളും രാജ്യത്തെ 18,000-ത്തോളം ആശുപത്രികളും വഴി ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പദ്ധതിയുടെ പ്രധാന ആകർഷണം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഡ്രൈവർമാർ ജാഗ്രത പാലിക്കുക; ഇന്ന് രാത്രി ഖത്തറിൽ മഞ്ഞിന് സാധ്യത

രാജ്യത്തെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങള്‍ പുറത്ത് വിട്ടതായി ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഇതനുസരിച്ച്, ഈ വാരാന്ത്യത്തില്‍ രാത്രികളില്‍ ദൃശ്യപരത കുറയാനും താപനില ഇടിയാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഈ വാരാന്ത്യത്തില്‍ താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് പരമാവധി 35 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. ഇന്നും നാളെയും ഇതേ തരത്തിലുള്ള കാലാവസ്ഥ തുടരുമെന്നും വകുപ്പ് വ്യക്തമാക്കി.

പകല്‍ സമയത്ത് ചൂടുള്ള കാലാവസ്ഥയും വൈകുന്നേരങ്ങളില്‍ നേരിയതും തണുത്തതുമായ കാലാവസ്ഥയും അനുഭവപ്പെടും. രാത്രി സമയത്ത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 13 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും, കടല്‍ത്തിരമാലകള്‍ നാല് അടി വരെ ഉയരാനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *