യാത്രക്കാർ ശ്രദ്ധിക്കുക; ഖത്തറിലെ ഈ സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചിടും
അല്‍ മര്‍ഖിയ ഇന്റര്‍ചേഞ്ചില്‍ നിന്ന് ഷെറാട്ടണ്‍ ഇന്റര്‍ചേഞ്ചിലേക്കുള്ള അല്‍ കോര്‍ണിഷ് സ്ട്രീറ്റിന്റെ ഇരു ദിശകളിലുമുള്ള ഗതാഗതം താല്‍ക്കാലികമായി അടച്ചിടുമെന്ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ (Ashghal) അറിയിച്ചു. അടച്ചിടല്‍ ഇന്ന് (ഒക്ടോബര്‍ 30, വ്യാഴാഴ്ച) രാത്രി 10 മണി മുതല്‍ ഞായറാഴ്ച (നവംബര്‍ 2) പുലര്‍ച്ചെ 5 മണി വരെ തുടരും.
ഈ കാലയളവില്‍ വേഗപരിധി പാലിക്കാനും, മാപ്പില്‍ സൂചിപ്പിച്ചിരിക്കുന്ന വഴിതിരിച്ചുവിടല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാനുമായി പൗരന്മാരോടും താമസക്കാരോടും അഷ്ഗല്‍ അഭ്യര്‍ത്ഥിച്ചു. റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും റോഡ് മാര്‍ക്കിംഗുകള്‍ വീണ്ടും പെയിന്റ് ചെയ്യുന്നതിനുമാണ് ഗതാഗതം താല്‍ക്കാലികമായി നിർത്തിവെക്കുന്നതെന്ന് അധികാരികള്‍ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾ അറിയാൻ; ചിപ്പുള്ള ഇന്ത്യൻ ഇ-പാസ്പോർട്ട്: നിലവിലെ പാസ്പോർട്ടുകൾ മാറ്റണോ? നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ
ഗൾഫിലെ ഇന്ത്യൻ പ്രവാസികൾക്ക് ചിപ്പ് സഹിതമുള്ള ഇ-പാസ്പോർട്ട് നൽകുന്ന പുതിയ സംവിധാനം ആരംഭിച്ചു. ഇതോടെ, പുതിയ പാസ്പോർട്ട് അപേക്ഷിക്കുന്നവർക്ക് സാങ്കേതികമായി പുരോഗമിച്ച ഇ-പാസ്പോർട്ട് ലഭ്യമാകും. എന്നാൽ, നിലവിലുള്ള പാസ്പോർട്ടുകൾ പുതുക്കേണ്ടതുണ്ടോ എന്ന സംശയത്തിന് വിദേശകാര്യ നിർബന്ധമല്ല എന്ന് മന്ത്രാലയം വ്യക്തത നൽകി. നിലവിലുള്ള പാസ്പോർട്ട് കാലാവധി അവസാനിക്കുന്നതുവരെ പൂർണ്ണമായി സാധുവായിരിക്കും. മന്ത്രാലയം വ്യക്തമാക്കുന്നത് അനുസരിച്ച്, ഇ-പാസ്പോർട്ട് നൽകുന്നത് അതത് പാസ്പോർട്ട് ഓഫീസ് സാങ്കേതികമായി പ്രാപ്തമാകുമ്പോഴായിരിക്കും. ആ ഓഫീസ് പരിധിയിൽ അപേക്ഷിക്കുന്നവർക്കാണ് ഇ-പാസ്പോർട്ട് ലഭ്യമാകുക.
പുതിയ പാസ്പോർട്ട് സേവാ പ്രോഗ്രാം (PSP 2.0)
പാസ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഉൾപ്പെടുത്തി പാസ്പോർട്ട് സേവാ പ്രോഗ്രാം (PSP-2.0) ആരംഭിച്ചിരിക്കുകയാണ്.
ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കുന്നത് പ്രകാരം, ഇലക്ട്രോണിക് ചിപ്പുകളുള്ള ഇ-പാസ്പോർട്ടുകൾ നൽകുന്നതിനും അപേക്ഷകളിൽ ചെറിയ തിരുത്തലുകൾക്ക് അധിക നിരക്കുകൾ ഇല്ലാതെയും ഈ സംവിധാനം പ്രവർത്തിക്കും. പുതിയ പ്ലാറ്റ്ഫോം വഴി അപേക്ഷകർക്ക് രേഖകൾ നേരിട്ട് അപ്ലോഡ് ചെയ്യാൻ കഴിയുന്നതിനാൽ ബി.എൽ.എസ് സെന്ററുകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയും.
പുതിയ ഓൺലൈൻ പോർട്ടൽ:
https://mportal.passportindia.gov.in/gpsp/AuthNavigation/Login
എല്ലാ അപേക്ഷകളും പുതുക്കലുകളും ഇനി ഈ സൈറ്റിലൂടെ മാത്രം സമർപ്പിക്കണം.
ഇ-പാസ്പോർട്ട് എന്താണ്?
ഇലക്ട്രോണിക് പാസ്പോർട്ടായ ഇ-പാസ്പോർട്ടിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) ചിപ്പും ഉടമയുടെ വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് ഡാറ്റയും അടങ്ങിയിരിക്കും. പാസ്പോർട്ടിന്റെ മുൻ കവർ ഭാഗത്ത് കാണുന്ന ചെറിയ സ്വർണ്ണ നിറത്തിലുള്ള ചിഹ്നം ഇ-പാസ്പോർട്ടാണെന്ന് തിരിച്ചറിയാൻ സഹായിക്കും.
ഇ-പാസ്പോർട്ടിലെ പാസ്പോർട്ട് നമ്പർ ഫോർമാറ്റ് രണ്ട് അക്ഷരങ്ങളും ആറ് അക്കങ്ങളും അടങ്ങുന്നതായിരിക്കും (മുമ്പ് ഒരു അക്ഷരം + ഏഴ് അക്കങ്ങൾ ആയിരുന്നു).
പ്രധാന നേട്ടങ്ങൾ
-പാസ്പോർട്ട് ഉടമയുടെ ഡാറ്റയുടെ സുരക്ഷിതത്വവും വിശ്വാസ്യതയും ഉറപ്പാക്കുന്നു.
-ഡാറ്റ ബുക്ക്ലെറ്റിലും ചിപ്പിലും ഡിജിറ്റലായി ഒപ്പിട്ടിരിക്കും.
-വ്യാജരേഖകൾക്കും വ്യാജ പാസ്പോർട്ടുകൾക്കും എതിരെ കൂടുതൽ പ്രതിരോധം.
-പാസ്പോർട്ട് പ്രോസസ്സിംഗ് കൂടുതൽ വേഗത്തിലും സുതാര്യമായും നടക്കും.
-വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, പുതിയ സംവിധാനം ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങളുടെ ആധുനികവൽക്കരണത്തിൽ ഒരു പ്രധാന ചുവടുവയ്പ്പാണ്.
പുതിയ സംവിധാനത്തിലെ മെച്ചപ്പെടുത്തലുകൾ
-ഇലക്ട്രോണിക് ചിപ്പ് ഉൾപ്പെട്ട പാസ്പോർട്ട് വഴി വേഗമേറിയ ഇമിഗ്രേഷൻ.
-അപേക്ഷകർക്ക് ഫോട്ടോ, ഒപ്പ്, രേഖകൾ നേരിട്ട് പോർട്ടലിൽ അപ്ലോഡ് ചെയ്യാം.
-ഐ.സി.എ.ഒ മാർഗനിർദേശങ്ങൾ അനുസരിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യണമെന്ന് നിർദേശം.
-ബി.എൽ.എസ് സെന്ററുകളിൽ ഫോം വീണ്ടും ടൈപ്പ് ചെയ്യാതെ ചെറിയ തിരുത്തലുകൾ നടത്താം, അധിക നിരക്കില്ലാതെ.
അപേക്ഷിക്കുന്ന വിധം
-പോർട്ടലിൽ പ്രവേശിച്ച് ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
-ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
-ഫോം പ്രിന്റ് ചെയ്ത് ബി.എൽ.എസ് ഇന്റർനാഷണൽ വെബ്സൈറ്റ് വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുക.
-പ്രിന്റ് ചെയ്ത ഫോം, രേഖകൾ സഹിതം സമീപത്തെ ബി.എൽ.എസ് സെന്റർ സന്ദർശിക്കുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
Comments (0)