ഖത്തർ പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി
ഖത്തർ ഡേറ്റാസ് സിസ്റ്റം കമ്പനിയിലെ ജീവനക്കാരനും ഖത്തർ കമ്മിറ്റിയുടെ മുൻ ഭാരവാഹിയുമായ തയ്യിൽ പൊയിൽ അബ്ദുൽ മജീദ് (61) പാതിരിപ്പറ്റയിൽ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു.
പാലേരിക്കണ്ടി മൊയ്തുവിന്റെയും സക്കീന (വാണിമേൽ)യുടെയും മകനാണ്. മക്കൾ: സിറാജ് (ഖത്തർ), സമീര (അധ്യാപിക, ആർ.എൻ.എം ഹൈസ്കൂൾ, നരിപ്പറ്റ). മരുമക്കൾ: അസ്ഹറുദ്ദീൻ (ചെറിയ കുമ്പളം, പാലേരി), തസ്ലീം (ഉമ്മത്തൂർ). സഹോദരങ്ങൾ: ആമത് ഹാജി, ഹമീദ്, പരേതനായ ഇഖ്ബാൽ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി ഖത്തറിലേക്ക് കടക്കാൻ ശ്രമം; വിമാനത്താവളത്തിൽ നേപ്പാൾ പൗരൻ പിടിയിൽ
വ്യാജ രേഖകളുടെ സഹായത്തോടെ ഇന്ത്യൻ പാസ്പോർട്ട് നേടി ദോഹയിലേക്ക് യാത്ര ചെയ്യാൻ ശ്രമിച്ച നേപ്പാൾ പൗരൻ എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വലയത്തിൽ. മിലൻകുമാർ കർക്കി (42) എന്ന വ്യക്തിയാണ് പിടിയിലായത്. 2013ൽ ഇന്ത്യയിൽ എത്തിയ മിലൻകുമാർ ഡൽഹിയിൽ താമസിക്കവെ ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ രേഖകൾ വ്യാജമായി തയ്യാറാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ആ രേഖകൾ ഉപയോഗിച്ച് കൊൽക്കത്തയിൽ നിന്ന് ഇന്ത്യൻ പാസ്പോർട്ട് കരസ്ഥമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഒക്ടോബർ 21-ന് ദോഹയിലേക്കുള്ള വിമാനത്തിൽ കയറാനായി എയർപോർട്ടിൽ എത്തിയപ്പോൾ എമിഗ്രേഷൻ പരിശോധനയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തി വ്യാജരേഖാ പ്രയോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മിലൻകുമാറിനെ കസ്റ്റഡിയിൽ എടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഇനി ‘ചിൻ അപ്, ചിൻ ഡൗൺ വേണ്ട’ പാസ്പോർട്ട് അപേക്ഷകളിലെ ഫോട്ടോ സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ; വിശദമായി അറിയാം
പാസ്പോർട്ട് അപേക്ഷകളിൽ ഫോട്ടോ സംബന്ധിച്ച പുതിയ നിർദേശങ്ങൾ പുറത്തിറക്കി ദോഹയിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവാ പോർട്ടൽ പുതുക്കലിന്റെ ഭാഗമായി, പാസ്പോർട്ട് പുതുക്കുമ്പോഴോ പുതുതായി അപേക്ഷിക്കുമ്പോഴോ എല്ലാ അപേക്ഷകരും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡങ്ങൾ പാലിച്ചുള്ള ഫോട്ടോ അപ്ലോഡ് ചെയ്യണം എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർബന്ധമാക്കിയതായി എംബസി അറിയിച്ചു.
ഐസിഎഒയുടെ നിർദേശങ്ങൾ പ്രകാരം അപേക്ഷയോടൊപ്പം ചേർക്കുന്ന ഫോട്ടോയിൽ മുഖം, തല, തോൾ എന്നിവ ഉൾപ്പെടെ 80-85 ശതമാനം ഭാഗം വ്യക്തമായി കാണണം. ഫോട്ടോ എഡിറ്റ് ചെയ്യാത്ത കളർ ഇമേജായിരിക്കണം. ഡൈമെൻഷൻ 630×810 പിക്സലുകൾ ആയിരിക്കണമെന്നും വ്യക്തമാക്കുന്നു. പശ്ചാത്തലം പൂർണ്ണമായും വെള്ളയായിരിക്കണം. വെളിച്ചവും കോൺട്രാസ്റ്റും ശരിയായ തോതിൽ ഉറപ്പാക്കണം. അപേക്ഷകൻ നേരിട്ട് ക്യാമറയിലേക്ക് നോക്കുന്ന രീതിയിലായിരിക്കണം ചിത്രം; മുഖം പൂർണ്ണമായും വ്യക്തമായിരിക്കണം.
കണ്ണട ധരിച്ചുള്ള ഫോട്ടോ അനുവദനീയമല്ല. കണ്ണുകളിൽ പ്രതിഫലനം, ചുവപ്പ് നിറം, മങ്ങിയ പ്രതിഛായ എന്നിവ ഉണ്ടായിരിക്കരുത്. ഫോട്ടോ ക്യാമറയിൽ നിന്ന് ഏകദേശം 1.5 മീറ്റർ അകലെ നിന്ന് എടുക്കണമെന്ന് മാർഗനിർദേശത്തിൽ പറയുന്നു. മതപരമായ കാരണങ്ങളൊഴികെ ശിരോവസ്ത്രം ധരിക്കാൻ അനുവാദമില്ല. മുടിയുടെ മുകളില്നിന്ന് താടിയുടെ അടിവരെ തലയുടെ മുഴുവൻ ഭാഗവും ഫോട്ടോയിൽ ഉൾപ്പെടണം. അപേക്ഷകന്റെ മുഖം ഫ്രെയിമിന്റെ മദ്ധ്യഭാഗത്തായിരിക്കണമെന്നും നിർദേശങ്ങൾ വ്യക്തമാക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments (0)